അഭയാര്‍ത്ഥികളായി അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 8447 ഇന്ത്യക്കാര്‍ അറസ്റ്റില്‍

New Update

വാഷിംഗ്ടണ്‍: മെക്‌സിക്കൊ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് അഭയാര്‍ത്ഥികളായി പ്രവേശിക്കാന്‍ ശ്രമിച്ച 8447 ഇന്ത്യക്കാരെ ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറസ്റ്റ് ചെയ്ത് ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചതായി നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസ്സോസിയേഷന്‍ ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

publive-image

യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് അനുസരിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 8000 ഇന്ത്യന്‍ പുരുഷന്മാരും, 422 സ്ത്രീകളുമാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ 1616 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും രേഖകളില്‍ കാണുന്നു.

2018ല്‍ 9459 പേരാണ് അറസ്റ്റിലായത്. പഞ്ചാബില്‍ നിന്നുള്ള എത്രപേരെയാണ് തിരിച്ചയച്ചതെന്ന് വ്യക്തമല്ലെന്ന സത്‌നം സിംഗ് ചാച്ചല്‍ (ഇന്ത്യന്‍ അമേരിക്കന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍) പറഞ്ഞു.

മെക്‌സിക്കൊ, അരിസോണ, ടെക്‌സസ് അതിര്‍ത്തിയിലൂടെയാണ് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.

ഒബാമയുടെ കാലത്ത് (2016) 4088 പേരാണ് ഐ സി ഇ കസ്റ്റഡിയിലായത്. ട്രംമ്പ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെയാണ് അറസ്റ്റിലാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത്.

Advertisment