വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ആദരാജ്ഞലികള്‍

author-image
പി പി ചെറിയാന്‍
Updated On
New Update

ഷിക്കാഗോ:  കശ്മീരിലെ പുല്‍വാമയില്‍ വച്ച് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ പോലും പണയം വെച്ച് അതിര്‍ത്തി കാക്കുന്ന ഓരോ സൈനികനും ഇന്ത്യന്‍ ജനതയുടെ അഭിമാനമാണ്. എന്നും അവരോടും അവരുടെ കുടുംബാംഗങ്ങളോടും ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാര്‍ക്കും കടപ്പാടുകള്‍ ഉണ്ട്.

Advertisment

publive-image

ഭീകരാക്രമണങ്ങളിലൂടെ ഇന്ത്യയെ തകര്‍ക്കാമെന്ന് ഭീകരര്‍ കരുതുന്നു എങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും ഓരോ ഭാരതീയനും പൂര്‍വ്വാധികം ശക്തിയോടുകൂടി തന്നെ മാതൃരാജ്യത്തിനുവേണ്ടി നിലകൊള്ളുമെന്നും ഓവര്‍സീസ് കോണ്‍ഗ്രസ്സ് അഭിപ്രായപ്പെട്ടു. ഇതിനു തക്കതായ മറുപടി കൊടുക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിശ്വസിക്കുന്നു. കൊല്ലപ്പെട്ട മലയാളി സൈനികന്‍ ഹവീല്‍ ദാര്‍ വസന്തകുമാറിനും ഐഒസി പ്രത്യേകമായി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, വൈസ് ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കില്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ജന. സെക്രട്ടറി സന്തോഷ് നായര്‍, അനൂപ് രാധാകൃഷ്ണന്‍ വൈസ് പ്രസിഡന്റുമാരായ സതീശന്‍ നായര്‍, രാജന്‍ പടവത്തില്‍, ടോമി അമ്പേനാട്ട്, വര്‍ഗീസ് തെക്കേകര, ലീലാ മാരേട്ട്, മാത്യു ജോര്‍ജ്, ജോസ് തെക്കേടം, ജോ. ട്രഷറര്‍ ബാലചന്ദ്രപണിക്കര്‍, നാഷണല്‍ ട്രഷറര്‍ ജോസ് ചാരുംമൂട്, സജി കരിമ്പന്നൂര്‍, സാജു ജോസഫ്, അഗസ്റ്റ്യന്‍ കരികുറ്റിയില്‍, വര്‍ഗീസ് പാലമലയില്‍, പ്രൊഫ. തമ്പി മാത്യു, ജോസി കുരിശുംങ്കല്‍, സാക് തോമസ് തുടങ്ങിയവര്‍ പ്രസ്തുത ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു

Advertisment