ഇൻഡോ അമേരിക്കൻ പ്രസ് ക്ളബ്ബിന്റെ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോൽഘാടനം മാർച്ച് 17 ന്

author-image
പി പി ചെറിയാന്‍
Updated On
New Update

ഹൂസ്റ്റൺ:  ഇൻഡോ അമേരിക്കൻ പ്രസ് ക്ളബ്ബിന്റെ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോൽഘാടനം മാർച്ച് 17 ന് വൈകിട്ട് 5.30ന് സ്റ്റാഫ്‌ഫോർഡ് കേരളാ ഹൗസിൽ വെച്ച് നടത്തപ്പെടുന്നു. ഐ.എ.പി .സി സ്ഥാപക ചെയർമാൻ ജിൻസ്മോൻ സഖറിയ ,ചെയർമാൻ ബാബു സ്റ്റീഫൻ എന്നിവർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും.

Advertisment

publive-image

ജെയിംസ് കൂടൽ (പ്രസിഡന്റ് ), സുരേഷ് രാമകൃഷ്ണൻ (വൈസ് പ്രസിഡണ്ട് ), ആൻഡ്രൂ ജേക്കബ് (ജനറൽ സെക്രട്ടറി ), റെനി കവലയിൽ (ജോയിന്റ് സെക്രട്ടറി ), സൈമൺ വളാച്ചേരി (ട്രഷറർ ) അഡ് വൈസറി ബോർഡ്‌ ചെയർമാൻ ഈശോ ജേക്കബ്ബ് , അഡ്വൈസറി ബോര്‍ഡ്അംഗങ്ങൾ ഡോ .ചന്ദ്രാ മിറ്റൽ ,ജോസഫ് പൊന്നൊളി ,ജോജി ജോസഫ് ,സി . ജി .ഡാനിയേൽ എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ് ,ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു എന്നിവരെയും മലയാള സാഹിത്യ മാധ്യമ മേഖലകളിൽ മികച്ച സംഭാവന നൽകിയ സംഘടനകളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ വെച്ച് വെച്ച് ആദരിക്കും . ഉന്നത സാമൂഹ്യ സാംസ്ക്കാരിക മാധ്യമ പ്രവർത്തകർ ,വിവിധ സംഘടന നേതാക്കൾ എന്നിവർ പങ്കെടുക്കും.

publive-image

ഐ .എ .പി .സി നാഷണൽ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവിവിധ ജേക്കബ് കുടശ്ശനാട്‌ , റോയ് തോമസ് ,സംഗീത ദുവ ,ബാബു ചാക്കോ എന്നിവരെ ചടങ്ങിൽ അനുമോദിക്കും. പരിപാടിയോടനുബന്ധിച്ച് കൾച്ചറൽ ഷോ, ഫുഡ് കൗണ്ടർ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9149871101,(847) 630-0037,(713) 885-7934 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment