ഐപ് സ്കറിയ, ബാബു മാത്യു ഡാളസ് കേരള അസോസിയേഷന്‍ ട്രസ്റ്റി ബോര്‍ഡില്‍

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ്:  കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അഞ്ചംഗ ട്രസ്റ്റി ബോര്‍ഡില്‍ ഒഴുവു വന്ന രണ്ടു സ്ഥാനങ്ങളിലേക്ക് ഐപ് സ്കറിയ, ബാബു സി മാത്യു എന്നിവരെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. കഴിഞ്ഞ വാരാന്ത്യം ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ഷീക പൊതു യോഗത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്.

Advertisment

പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷത വഹിച്ചു. 2018 വര്‍ഷത്തെ വരവു ചിലവു കണക്കുകള്‍ ട്രഷറര്‍ പ്രദീപ് നാഗനൂലിലും, വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി ഡാനിയേല്‍ കുന്നേലും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം കണക്കും വാര്‍ഷീക റിപ്പോര്‍ട്ടും യോഗം പാസ്സാക്കി.

publive-image

അസ്സോസിയേഷന്‍ വരവു ചിലവു കണക്കുകള്‍ വളരെ കൃത്യമായും കൃത്യസമയത്തും അവതരിപ്പിക്കുന്നതിന് ട്രഷറര്‍ പ്രദീപ് വഹിച്ച പങ്കിനെ പൊതുയോഗം മുക്തകണ്ഠം പ്രശംസിച്ചു. 2019 ലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.

നാലു വര്‍ഷം തുടര്‍ച്ചയായി അസ്സോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച, അസ്സോസിയേഷന്റെ പുരോഗതിയില്‍ ചടുലമായ നേതൃത്വം നല്‍കിയ ബാബു സി മാത്യുവും, ഡാളസ് ഫോര്‍ട്ട് മെട്രോ പ്ലെക്‌സിലെ അറിയപ്പെടുന്ന സാമൂഹ്യസാംസ്ക്കാരിക പ്രവര്‍ത്തകനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു എന്നും മുന്‍പന്തിയില്‍ നില്‍ക്കുകയും, ലയണ്‍ ക്ലബിന്റെ ഫ്രി ക്ലിനിക്കില്‍ സജ്ജീവ പങ്കാളിത്വം വഹിക്കുകയും ചെയ്യുന്ന ഐപ് സക്കറിയ എന്നിവരുടെ സേവനം കേരള അസ്സോസിയേഷന്റെ വളര്‍ച്ചക്ക് കൂടുതല്‍ പ്രയോജനകരമായിരിക്കും എന്ന് ജനറല്‍ ബോഡി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

അനശ്വര്‍ മാമ്പിള്ളി, ജോസ് ഓച്ചാലില്‍, സുരേഷ് അച്ചുതന്‍, ചെറിയാന്‍ ചൂരനാട്, ജോര്‍ജ ജോസഫ്, ഫ്രാന്‍സീസ് തടത്തില്‍, തോമസ് വര്‍ഗീസ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisment