ജോയ് ജോസഫ് പാലത്തിങ്കൽ ന്യൂ ജേഴ്‌സിയിൽ നിര്യാതനായി

New Update

ന്യൂജേഴ്‌സി:  തൃപ്പൂണിത്തുറ, പൂണിത്തുറ പാലത്തിങ്കൽ പരേതരായ പി കെ ജോസഫിന്റെയും, അന്നമ്മ ജോസഫിന്റെയും മകൻ ജോയ് ജോസഫ് പാലത്തിങ്കൽ (ജോയിച്ചൻ - 67) അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ നിര്യാതനായി.

Advertisment

publive-image

ഏറ്റുമാനൂർ അതിരമ്പുഴ പുതുക്കാട്ട് പേമലയിൽ പരേതരായ എബ്രഹാം മത്തായിയുടേയും ഏലമ്മ എബ്രഹാമിൻന്റെയും മകൾ സിസിലിയാണ് ഭാര്യ.

ഡോൺ പാലത്തിങ്കൽ മകനും, നയന ടെറിൻ നെടുംപാറ മകളുമാണ്. ഏഞ്ചൽ പാലത്തിങ്കൽ മരുമകളും ടെറിൻ ലൂയിസ് നെടുംപാറ മരുമകനുമാണ്.

ചെറുമക്കൾ: അലക്സാണ്ടർ ജെയിംസ് പാലത്തിങ്കൽ, എലൈസ ലൂയിസ്, ജോന ലൂയിസ്

സഹോദരങ്ങൾ: ജോൺ ജോസഫ് (കൂപ്പർ സിറ്റി, ഫ്ലോറിഡ), മേരിക്കുട്ടി കരോട്ട് (കാലിഫോർണിയ ), ആനിമ്മ വർഗീസ് (ഒക്കലഹോമ), ജോസഫ് ജോസഫ് (ന്യൂ യോർക്ക്), ടെസ്സി പാണ്ടിമാക്കിൽ (നോർത്ത് കരോലിന) ആലിസ് ആലപ്പാട് (ന്യൂ യോർക്ക്), ജെയിസിയൻ ജോസഫ് (ഫിലാഡൽഫിയ), സെൽമ കുരുവിള (ഒക്കലഹോമ)

സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്: ജോൺ ജോസഫ് പാലത്തിങ്കൽ ((954) 434-1497.

Advertisment