പാതയോരത്ത് ഇരട്ടക്കുട്ടികളെ പ്രസവിച്ച് കടന്ന് കളഞ്ഞ മാതാവ് പിടിയില്‍

author-image
പി പി ചെറിയാന്‍
Updated On
New Update

ഫെയര്‍ഫീല്‍ഡ്:  കാലിഫോര്‍ണിയ ഫെയര്‍ഫീല്‍ഡ് വ്യാപാരസ്ഥാപനത്തിന്റെ സമീപം സ്ഥാപിച്ചിരുന്ന ഡംപ്സ്റ്ററിന് പുറകില്‍ പാതയോരത്ത് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി അപ്രത്യക്ഷമായ മാതാവ് പിടിയില്‍.

Advertisment

publive-image

ജൂലായ് 30 ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗര്‍ഭിണിയായ യുവതി സംശയാസ്പദമായ രീതിയില്‍ ആ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതായി വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ പാതയോരത്ത് രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ കിടക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത് ഉടനെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഇതിനകം ഒരു കുഞ്ഞു മരിച്ചിരുന്നു. മറ്റേ കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സ നല്‍കിയതിനാല്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ അധികം ദൂരത്തല്ലാതെ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന് പറയുന്ന മാതാവിനെ പോലീസ് പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ചയായി ഇവര്‍ ഈ പരിസരത്ത് ചുറ്റികറങ്ങുന്നത് കണ്ടിരുന്നതായി സമീപത്തുള്ള വ്യാപാര കേന്ദ്രത്തിലുള്ള ജീവനക്കാര്‍ പറയുന്നു.

ഇവര്‍ ഭവന രഹിതയാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മാതാവിന്റെ വിശദാംശങ്ങളോ, മറ്റു വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Advertisment