ന്യൂയോര്‍ക്ക്: തിരുവല്ല വലിയപറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്റെയും സോളി എബ്രഹാമിന്റെയും (മല്ലപ്പള്ളി പൗവ്വത്തിക്കുന്നേല്‍ വടക്കേക്കര കുടുംബം) മകന്‍, ഏപ്രില്‍ 5-ന് നിര്യാതനായ ഷോണ്‍ എബ്രഹാമിന്റെ (21) സംസ്ക്കാരം ഏപ്രില്‍ 11 ശനിയാഴ്ച നടത്തപ്പെടും.
ബെല്‍റോസ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. സ്നേഹ എബ്രഹാം, ഷാന എബ്രഹാം എന്നിവര്‍ സഹോദരിമാരാണ്.
/sathyam/media/post_attachments/wOkOAxDGypVUXHH2HtRu.jpg)
ന്യൂയോര്‍ക്ക് എല്‍മോണ്ട് നിവാസിയായ ഷോണ്‍, മന്‍ഹാട്ടന്‍ ബറൂച്ച് കോളേജില്‍ അക്കൗണ്ടിംഗ് ആന്റ് ഫിനാന്‍സ് പഠനത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.
സെന്റ് ജോണ്‍സ് ദേവാലയം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ ഇടവകയെ പ്രതിനിധീകരിക്കുകയും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്റര്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി, ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ അമേരിക്കാസ് (ഫോമ) സ്ഥാപക നേതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് പിതാവ് സജി എബ്രഹാം.
മാതാവ് സോളി എബ്രഹാം ന്യൂയോര്‍ക്ക് ഹെല്‍ത്ത് ആന്റ് ഹോസ്പിറ്റല്‍സ് കോര്‍പ്പറേഷനില്‍ നഴ്സ് ആണ്.
മാതാപിതാക്കളോടൊപ്പം സാമൂഹികവും സാമുദായികവുമായ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ഷോണ്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ രൂപത സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍, ഒ.വി.ബി.എസ് എന്നിവയിലും സജീവമായിരുന്നു.
മരണാനന്തര ശുശ്രുഷകള്‍ ഏപ്രില്‍ 11 ശനിയാഴ്ച നടത്തപ്പെടും. പ്രാരംഭ പ്രാര്‍ത്ഥനകള്‍ രാവിലെ 9:00 മണിക്ക് സൂമിലൂടെയും (മീറ്റിങ് ഐ ഡി 530856933, പാസ്‌വേഡ് 096751), പ്രധാന ശുശ്രുഷകള്‍ 11:30 ന് Https://bit.ly/ShawnAbrahamFuneral എന്ന യൂട്യൂബ് ലിങ്കിലൂടെയും ദര്‍ശിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ തമ്പാന്‍ 646 750 6189, റോണ്‍ ജേക്കബ് 347 297 7515.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us