നിഷ വാസന്‍ വി വര്‍ക്ക് എംപ്ലോയിസ് റിലേഷന്‍ ഡയറക്ടര്‍

New Update

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായി ആഗോളതലത്തില്‍ കൊമേഴ്ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന വി വര്‍ക്ക് എംപ്ലോയിസ് റിലേഷന്‍ ഡയറക്ടറായി ഇന്തോ – അമേരിക്കന്‍ വനിത നിഷ വാസനെ നിയമിച്ചു.

Advertisment

publive-image

600,000 ത്തിലധികം അംഗങ്ങളുള്ള 15,000 ജീവനക്കാര്‍ ജോലി ചെയ്യുന്ന വി വര്‍ക്കില്‍ ജീവനക്കാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നിഷ നേതൃത്വം നല്‍കുക.

എം റോയ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ നിഷ യുകോണ്‍ ലോ സ്കൂളില്‍ നിന്നും നിയമ ബിരുദവും നേടി. വാള്‍ട്ട് ഡിസ്‌നി കമ്പനി ഈസ്റ്റ് കോസ്റ്റ് ജീവനക്കാരുടെ റിലേഷന്‍സ് ഓഫീസറായി സേവനം അനുഷ്ഠിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ വി വര്‍ക്കിന്റെ സി ഇ ഒ ആയി ഇന്ത്യന്‍ അമേരിക്കന്‍ സന്ദീപ് മന്ത്രാണിയെ നിയമിച്ചിരുന്നു. ഇദ്ദേഹം ബ്രൂക്ക് ലിന്‍ഡ് പ്രോപ്പര്‍ട്ടീസ് റീട്ടെയില്‍ ഗ്രൂപ്പ് സി ഇ ഒ ആയിരുന്നു.

Advertisment