ഇല്ലിനോയ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ലീഗല്‍ ഡയറക്ടറായി നസ്രത്ത് ജഹാന്‍

New Update

ഇല്ലിനോയ്: ഇല്ലിനോയ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പുതിയ റോജര്‍ പായ്ക്കല്‍ ലീഗല്‍ ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി നസ്രത്ത് ജഹാന്‍ ചൗധരിയെ നിയമിച്ചു. മാര്‍ച്ച് ആദ്യവാരമായിരുന്നു നിയമനം.

Advertisment

മൂന്ന് പതിറ്റാണ്ട് എം.സി.എല്‍.യു.വില്‍ സേവനം അനുഷ്ഠിച്ചു റിട്ടയര്‍ ചെയ്യുന്ന ബെഞ്ചമിന്‍ വുള്‍ഫിന്റെ സ്ഥാനത്തേക്കാണ് നസ്രത്ത് ജഹാന്‍ നിയമിതയായിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റി എ.സി.എന്‍.യു. നാഷ്ണല്‍ ഓഫീസിലെ ലീഗല്‍ സ്റ്റാഫായിരുന്നു നസ്രത്ത്.

publive-image

നസ്രത്തിനെ പോലെ പരിചയ സമ്പന്നയായ ഒരാളെ ഇല്ലിനോയ്‌സിലെ നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി, അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൊളീന്‍ കോണല്‍ അഭിപ്രായപ്പെട്ടു.

തുല്യ നീതിക്കും, അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും വേണ്ടി ഇല്ലിനോയ് ജനങ്ങളോടൊപ്പം നില്‍ക്കുന്നതിനും, അവരെ ബോധവല്‍ക്കരിക്കുന്നതിനും പരമാവധി ശ്രമിക്കണമെന്ന് നസ്രത്ത് പറഞ്ഞു.

യെല്‍ ലൊ സ്ക്കൂളില്‍ നിന്നും ബിരുദം നേടിയ ഇവര്‍ സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോര്‍ക്ക് ജഡ്ജ്, യു.എസ്. കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെക്കന്റ് സര്‍ക്യൂട്ട് ജഡ്ജ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ ലൊ പ്രാക്ടീസ് ചെയ്തിരുന്ന നസ്രത്ത് അറിയപ്പെടുന്ന അറ്റോര്‍ണി കൂടിയാണ്.

Advertisment