സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസിഡര്‍ നിയമനം യു.എസില്‍

author-image
പി പി ചെറിയാന്‍
Updated On
New Update

വാഷിംഗ്ടണ്‍:  സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസിഡര്‍ അമേരിക്കയിലേക്ക്!സൗദി പ്രിന്‍സസ് റീമാ ബിന്റ് ബണ്ടര്‍ അല്‍ സദ് (Reema Bint Bandar Al Saud)(43) സൗദി അറേബ്യയുടെ അമേരിക്കന്‍ അംബാസിഡറായി നിയമിതനായ വിവരം ഫെബ്രുവരി 23 ശനിയാഴ്ചയായിരുന്നു സൗദി ഭരണകൂടം ഔദ്യോഗികമായി പുറത്തു വിട്ടത്.

Advertisment

publive-image

അന്നു തന്നെ ഇവര്‍ അംബാസിഡറായി ചുമതയേല്‍ക്കുകയും ചെയ്തു.റീമയുടെ പിതാവ് സൗദിയുടെ മുന്‍ അമേരിക്കന്‍ അംബാസിഡറായിരുന്നു. 20 വര്‍ഷമാണ് അദ്ദേഹം അംബാസിഡര്‍ പദവി വഹിച്ചത്.

1975 മുതല്‍ 2005 വരെ പിതാവുമൊത്ത് റീമാ വാഷിംഗ്ടണിലാണ് താമസിച്ചിരുന്നത്.ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നു.സൗദി റോയല്‍ ഫാമിലി അംഗമായ റീമാ സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തി ജനങ്ങളുടെ ഇടയില്‍ ഉദിച്ചുയര്‍ന്ന നക്ഷത്രമെന്ന പദവി വരെ നേടിയെടുത്തിട്ടുണ്ട്.

സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിട്ടിയുമായി സഹകരിച്ചു സ്ത്രീകളെ കായിക രംഗത്തേക്കാകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ റീമ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2012 ല്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയ ഇവര്‍ രണ്ടു കുട്ടികളുടെ മാതാവാണ്.

Advertisment