ലോക പ്രശസ്ത ഇന്ത്യന്‍ തബലിസ്റ്റ് സക്കീര്‍ ഹുസൈന് ബെര്‍ക്കലി കോളേജ് ഹൊന്നറ്റി ഡോക്ടറേറ്റ് നല്‍കി

പി പി ചെറിയാന്‍
Saturday, December 14, 2019

ബോസ്റ്റണ്‍:  ലോക പ്രശസ്ത ഇന്ത്യന്‍ തബലിസ്റ്റ് സക്കീര്‍ ഹുസൈന് ബെര്‍ക്കിലി കോളേജ് ഓഫ് മ്യൂസിക് ഹൊന്നറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

നവംബര്‍ 22 ന് ആള്‍സ്റ്റന്‍ ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്ക്കൂളില്‍ നടന്ന കണ്‍സെര്‍ട്ടിലാണ് അവാര്‍ഡ് നല്‍കിയത്. ബര്‍ക്കിലി യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഫാക്കല്‍റ്റിയാണ് സക്കീര്‍ ഹുസൈനോടുള്ള ആദര സൂചകമായി കണ്‍സെര്‍ട്ട് സംഘടിപ്പിച്ചത്.

ബര്‍ക്കിലി കോളേജില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനെത്തിചേര്‍ന്നതായിരുന്നു സക്കീര്‍ ഹുസ്സൈന്‍. സുപ്രസിദ്ധ റെക്കോര്‍ഡ് ചെയ്ത മ്യൂസ്ക് വീഡിയൊ അദ്ദേഹം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു.

തന്റെ ജീവിതത്തില്‍ ആദ്യമായി ലഭിക്കുന്ന ഡോക്ടറേറ്റാണ് ഇതെന്ന് സക്കീര്‍ ഹുസൈന്‍ അവാര്‍ഡ് സ്വീകരിച്ച് നടത്തിയ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയായി ജീവിക്കുകയും, വിദ്യാര്‍ത്ഥിയായി മരിക്കുകയും ചെയ്യുന്ന നമ്മെ സംബന്ധിച്ചു ഈ ഡോക്ടറേറ്റിന് ഞാന്‍ അര്‍ഹനാണെന്ന് പോലും തോന്നുന്നില്ല അദ്ദേഹം പറഞ്ഞു.

×