സാന്‍ഫ്രാന്‍സിസ്കോ: മദര്‍ തെരേസയുടെ നാമധേയത്തിലുള്ള പുതിയ സീറോ മലബാര്‍ കാത്തലിക് മിഷന്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ലിവര്‍മോര്‍ നഗരത്തില്‍ ആരംഭിച്ചു. ഈ കഴിഞ്ഞ ജൂലൈ മൂന്നിന് ചിക്കാഗോ രൂപതാ മെത്രാന്‍ ജേക്കബ്ബ് അങ്ങാടിയത്ത് ആശിര്‍വദിച്ചു.
മാതൃ ഇടവകയായ മില്‍പിറ്റാസ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് വികാരി ഫാ. ജോര്‍ജ്ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ അര്‍പ്പിച്ച ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയില്‍ ഫാ. ജിമ്മി, ഫാ. റോണി എന്നിവര്‍ സഹകാര്‍മ്മികരായി. 350 ഓളം ഇടവകാംഗങ്ങള്‍ പങ്കെടുത്തു.
എല്ലാ ഞായറാഴ്ചയും വൈകിട്ട് 4.30 ന് കുര്‍ബ്ബാനയും ആഗസ്റ്റ് മാസം മുതല്‍ വൈകുന്നേരം 3 മണിക്ക് കുട്ടികളുടെ വേദപാഠ ക്ലാസുകളും ആരംഭിക്കുന്നതാണ് എന്ന് വികാരിയച്ചന്‍ അറിയിച്ചു.
ഈ മിഷന്‍ പ്ലസന്റന്‍, സാന്‍ - റമോണ്‍, കാസ്ട്രോ വാലി, ലിവര്‍മോര്‍, ട്രേസി, മൊഡെസ്റ്റോ, മാന്റേക്കാ, സ്റ്റോക്ടണ്‍ തുടങ്ങിയ മേഖലകളിലെ 300 ഓളം സീറോമലബാര്‍ കുടുംബാംഗങ്ങള്‍ക്ക് ഗുണകരമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us