Advertisment

ഹൂസ്റ്റണില്‍ വെടിയേറ്റു മരിച്ച സന്ദീപ് ധളിവാല്‍ കുടുംബസഹായ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ അവസരം

author-image
പി പി ചെറിയാന്‍
Updated On
New Update

ഹൂസ്റ്റണ്‍:  സിക്ക് സമുദായത്തില്‍ നിന്നും ആദ്യമായി ഹൂസ്റ്റണ്‍ ഹാരിസ്കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുന്നതിന് അവസരം ലഭിക്കുകയും നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ടര്‍ബനും, താടിയും ധരിച്ചു ഹൂസ്റ്റണ്‍ പോലീസില്‍ പ്രവര്‍ത്തിക്കുന്നതിനു അനുമതി ലഭിക്കുകയും ചെയ്ത ആദ്യ ടെക്‌സസ്സില്‍ നിന്നുള്ള സിക്കുകാരന്‍ എന്ന ബഹുമതിക്ക് അര്‍ഹനായ സന്ദീപ് ധളിവാലിന്റെ അകാലവിയോഗം ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റിയേയും പ്രത്യേകിച്ചു ഇന്ത്യന്‍സിക്ക് സമൂഹത്തേയും തീരാ ദുഃഖത്തില്‍ ആഴ്ത്തിയെങ്കിലും, സന്ദീപിന്റെ വിധവയേയും, മൂന്ന് കുരുന്നു മക്കളേയും സഹായിക്കുന്നതിന് ജാതിമത വര്‍ഗവര്‍ണ്ണ വ്യത്യാസമില്ലാതെ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന താല്‍പ്പര്യം അല്‍പമെങ്കിലും, കുടുംബത്തിന് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment

publive-image

മൂന്നു കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ഭാവി ജീവിതത്തിനും സഹായം നല്‍കുന്നതിന് രൂപീകരിച്ച ഫേസ്ബുക്ക് ഫണ്ട് കളക്ഷന്‍ അതിവേഗമാണ് ലക്ഷ്യപ്രാപ്തിയിലേക്ക് മുന്നേറുന്നത്. 500,000 ഡോളര്‍ സമാഹരിക്കുന്നതിന് ലക്ഷ്യം വെച്ചു തുടങ്ങിയ ഫണ്ട് കളക്ഷന്‍ മൂന്നുദിവസം കൊണ്ട് ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന ഘട്ടം എത്തിയപ്പോള്‍ ലക്ഷ്യം 800,000 ഡോളറാക്കി ഉയര്‍ത്തി. എത്രയും വേഗം ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

അതേസമയം മലയാളികളുടെ അഭിമാനമായ ഫോമയുടെ മുഖ്യ സംഘാടകനായ അറ്റ്‌ലാന്റയിലെ റജി ചെറിയാന്റെ കുടുംബത്തെ സഹായിക്കുന്നതിന് രൂപീകരിച്ച 50,000 ഡോളര്‍ ഫേസ്ബുക്ക് ഫണ്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ 19,0000 ഡോളര്‍ സമാഹരിച്ചതോടെ നിര്‍ത്തിവെച്ചു.

സന്ദീപിന്റേയും, റജിചെറിയാന്റേയും മരണം ഇന്ത്യന്‍ സമൂഹത്തിനും, അമേരിക്കന്‍ കമ്മ്യൂണിറ്റിക്കും തീരാ നഷ്ടമാണ്. ഇരുവരുടെയും കുടുംബാംഗങ്ങളെ സഹായിക്കാന്‍ പ്രകടിപ്പിച്ച താല്‍പര്യം പ്രത്യേകം പ്രശംസനീയമാണ്.

Advertisment