അതിര്‍ത്തി മതിലിന് വേണ്ടി ചോക്‌ലേറ്റ് വിറ്റ് ടെക്‌സസില്‍ ഏഴ് വയസ്സുകാരന്‍ നേടിയത് 20,000 ഡോളര്‍

author-image
പി പി ചെറിയാന്‍
Updated On
New Update

ഓസ്റ്റിന്‍ (ടെക്‌സസ്):  അമേരിക്കയെയും മെക്‌സിക്കോയേയും തമ്മില്‍ വേര്‍തിരിക്കുന്ന സതേണ്‍ ബോര്‍ഡറില്‍ അതിര്‍ത്തി മതില്‍ കെട്ടി സുരക്ഷ ഉറപ്പാക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യം നിറവേറ്റുന്നതിന് ഓസ്റ്റിനില്‍ നിന്നുള്ള ഏഴു വയസ്സുകാരന്‍ ഹോട്ട് ചോക്‌ലേറ്റ് വിറ്റ് നേടിയത് 20,000 ഡോളര്‍.

Advertisment

ഫെബ്രുവരി 5ന് ട്രംപ് നടത്തിയ യൂണിയന്‍ അഡ്രസ് വീക്ഷിച്ച ബെന്റന്‍ സ്റ്റീവന്‍ അന്നു തീരുമാനിച്ചതാണ് മതില്‍ പണിയുന്നതിന് തന്റേതായ ചെറിയൊരു തുക സംഭാവന നല്‍കണമെന്ന്. തന്റെ ആഗ്രഹം പിതാവിനെ അറിയിച്ചുവെങ്കിലും അനുകൂല പ്രതികരണമല്ലായിരുന്നു ലഭിച്ചത്.

publive-image

സ്‌റ്റെയ്‌നര്‍ റാഞ്ചിനു സമീപമുള്ള ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ ഹോട്ട് ചോക്‌ലേറ്റ് വില്‍ക്കുന്നതിന് സഹായിക്കണമെന്ന് മാതാപിതാക്കളോട് കേണപേക്ഷിച്ചുവെങ്കിലും അതും നിരസിക്കപ്പെട്ടു. ഒടുവില്‍ ഒഴിവു സമയത്ത് ചോക്‌ലേറ്റ് പുറത്തു കൊണ്ടുനടന്നു വിറ്റാണ് പണം കണ്ടെത്തിയത്.

മാത്രമല്ല ഒരു വെബ്‌സൈറ്റിലൂടെ ലിറ്റില്‍ ഹിറ്റ്‌ലര്‍ക്ക് സംഭാവന നല്‍കണമെന്ന അഭ്യര്‍ഥനയും ഒരു പരിധിവരെ ഇത്രയും തുക പിരിച്ചെടുക്കുവാന്‍ കാരണമായതായി ബെന്റന്‍ പറഞ്ഞു.

പിരിച്ചെടുത്ത തുക ഫെഡറല്‍ ഗവണ്‍മെന്റ് ഫണ്ടിലേക്ക് മതില്‍ പണിയുന്ന ആവശ്യത്തിനായി കൊടുക്കാനാണ് പദ്ധതിയെങ്കിലും ഇങ്ങനെ ലഭിക്കുന്ന തുക ഈ ആവശ്യത്തിന് ഉപയോഗിക്കാമോ എന്നതു വ്യക്തമല്ല എന്നാണ് അധികൃതരുടെ അഭിപ്രായം. എന്തായാലും കുട്ടിയുടെ ആത്മാര്‍ഥതയെ മാതാപിതാക്കളും സംഭാവന നല്‍കിയവരും ഒരേ പോലെ അഭിനന്ദിച്ചു.

Advertisment