70 ദിവസം നിരാഹാരം: ഒടുവില്‍ ഇന്ത്യന്‍ വംശജന് ഡിറ്റന്‍ഷന്‍ സെന്റിറില്‍ നിന്നും മോചനം

author-image
പി പി ചെറിയാന്‍
Updated On
New Update

എല്‍പാസൊ (ടെക്‌സസ്):  അമേരിക്കയില്‍ രാഷ്ട്രീയ അഭയം നിഷേധിച്ച് ഡിറ്റന്‍ഷന്‍ സെന്ററിലേക്കയച്ച അജയ് കുമാറിന് (33) ഒടുവില്‍ തല്‍ക്കാല വിമോചനം. കാല്‍ പാദത്തില്‍ ട്രാക്കിങ്ങ് ഡിവൈസ് ധരിച്ച് സെപ്റ്റംബര്‍ 26 ന് അധികൃതര്‍ അജയിനെ ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്നും മോചിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും എത്തിയിരുന്നു.

Advertisment

ഗുജറാത്തില്‍ നിന്നുള്ള കുമാറിന് രാഷ്ട്രീയ അഭയം നല്‍കണമെന്ന അപേക്ഷ അധികൃതര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് മെക്‌സിക്കോ ഒറ്റെറോ ഐ സി ഇ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയ അജയ് കുമാര്‍ ജൂലായ് 8 മുതല്‍ നിരാഹാര സമരം ആരംഭിച്ചു.

publive-image

നിരാഹാരം ആരംഭിച്ചതിന് ശേഷം ഏകദേശം 50 പൗണ്ട് തൂക്കം നഷ്ടപ്പെട്ട കുമാറിന്റെ ജീവന് ഭീഷണി നേരിട്ടപ്പോള്‍ അധികൃതര്‍ കുമാറിനെ ബലമായി ആഹാരം നല്‍കി. മൂക്കിലൂടെ ട്യൂബിട്ട് വയറിനകത്തേക്ക് ആഹാരം ബലമായി പമ്പ് ചെയ്യുകയായിരുന്നു. വളരെ വേദനാജനകമായ പ്രക്രിയയായിരുന്നുവിതെന്ന് അജയ് പറഞ്ഞു. ട്യൂബിലൂടെ ആഹാരം നല്‍കിയത് കൊണ്ട് 10 പൗണ്ട് തൂക്കം വര്‍ദ്ധിച്ചു.

കഴിഞ്ഞ ആഴ്ച ഇമ്മിഗ്രേഷന്‍ അധികൃതര്‍ കുമാറിന്റെ അറ്റോര്‍ണിയുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. ഇന്ത്യയിലേക്ക് മടങ്ങി പോകുന്നതിലും നല്ലത് ഇവിടെ നിരാഹാരമനുഷ്ടിച്ച് മരിക്കുകയാണെന്നാണ് കുമാര്‍ പറഞ്ഞത്. ഇന്ത്യയില്‍ പീഡനവും, ജീവന് ഭീഷണിയും നേരിട്ടത് കൊണ്ടാണ് രാഷ്ട്രീയ അഭയം വേണമെന്ന് ആവശ്യപ്പെട്ടതെന്നും കുമാര്‍ പറഞ്ഞു.

കുമാറിന്റെ വിഷയത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ അറ്റോര്‍ണി (മനുഷ്യാവകാശ)യുടെ കൂടെ താമസിക്കുമെന്ന് കുമാര്‍ പറഞ്ഞു.

Advertisment