ടൊറോന്റോ: കലാ-സാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ഡാൻസിംഗ് ഡാംസൽസ് ‘ മെയ് 4 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ടൊറോന്റോയിലുള്ള എസ്റ്റേറ്റ് ബാങ്കറ്റ് ഹാളിൽ ‘മാതൃദിനം‘ ആഘോഷിക്കുന്നു.
ആഘോഷത്തിന്റെ ഭാഗമായി മുൻ വർഷങ്ങളിലെപോലെ ഈ വർഷവുംനിരവധി മത്സരങ്ങൾ നടത്തുന്നുണ്ട്.ഏറ്റവും ജനപ്രിയമേറിയ ഫോട്ടോ തെരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ വോട്ടിംഗ് ഡാൻസിംഗ് ഡാംസൽസിന്റെ ഫേസ്ബുക് പേജിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി സമ്മാനങ്ങളാണ് ഫോട്ടോഗ്രഫി മത്സര വിജയികളെ കാത്തിരിക്കുന്നത്.
/sathyam/media/post_attachments/lGdDb3IP2LSjqDM7Dgdh.png)
മക്കളോടൊപ്പം അമ്മമാർ പങ്കെടുക്കുന്ന "ഫാഷൻ ഷോ " മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. അതിനുള്ള റിഹേഴ്സലുകൾ നടന്നുകൊണ്ടിരിക്കുന്നു. അന്നേദിവസം പങ്കെടുക്കുന്ന എല്ലാ അമ്മമാർക്കും ചുവന്ന പരവതാനിയിലൂടെ നടക്കാനും കേക്ക് കട്ട് ചെയ്യാനും ഫോട്ടോ എടുക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ അവരുടെ വെബ് സൈറ്റിൽ www.ddshows.com - ലഭ്യമാണ്.കൂടാതെ,പ്രോഗ്രാമിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മക്കും ഏറ്റവും കൂടുതൽ മക്കളുള്ള അമ്മക്കും സമ്മാനങ്ങൾ നൽകി ആദരിക്കുന്നതാണ്. കേക്ക് മുറിക്കൽ ഉൾപ്പെടെ ,ഇന്റർ നാഷണൽ നിലവാരത്തിലുള്ള വൈവിധ്യമാർന്ന കലാവിരുന്നുകളാണ് മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത്.
/sathyam/media/post_attachments/pOQz3f8ObNcPImEMQmbw.png)
മുതിർന്നവർക്ക് 40 ഡോളാറാണ് ടിക്കറ്റ് നിരക്ക് . കുട്ടികൾക്ക് 20 ഡോളറും. ടിക്കറ്റുകൾ "ഇവന്റ് ബ്രൈറ്റിൽ" ഇപ്പോൾ ലഭ്യമാണ് .മാതൃത്വത്തിന്റെ പടിവാതിൽക്കൽ നില്ക്കുന്ന ഗർഭിണി മുതൽ ഏറ്റവും പ്രായം കൂടിയ അമ്മവരെയുള്ള നൂറുകണക്കിന് അമ്മമാരെ ഒരേ വേദിയിൽ ആദരിക്കുന്ന മഹത്തായ ഒരു സംഭവമായിരിക്കും ഡാൻസിംഗ് ഡാംസൽസിന്റെ ഇത്തവണത്തെ മാതൃ ദിനാഘോഷം.
"മാതൃത്വം എല്ലാ ദിവസവും ബഹുമാനിക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണ്. മാതൃദിനം ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. മാതൃദിനം ആഘോഷിക്കന്നത് വഴി നമ്മുടെ അമ്മമാർക്ക് അവർ അർഹിക്കുന്ന പരിഗണനയും സ്നേഹവും കരുതലും ലഭിക്കുന്നുണ്ടോയെന്ന് മക്കൾക്ക് പുനർവിചിന്തനം നടത്താനുള്ള അവസരമാണ് ലഭിക്കുന്നത് " മാതൃദിന ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മാനേജിംഗ് ഡയറക്ടർ മേരി അശോക് പറഞ്ഞു.
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും www.ddshows .com സന്ദർശിക്കുകയോ മാനേജിംഗ് ഡയറക്ടർ മേരി അശോക് (416 .788 .6412 ), കോർഡിനേറ്റർമാരായ ഗീതാ ശങ്കരൻ (647.385.9657 ), റോസ് രാജ ( 647.620.3788) എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us