Advertisment

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഇന്റർനാഷണൽ മീഡിയ കോൺഫ്രൻസ് ഹൂസ്റ്റണിൽ

author-image
admin
Updated On
New Update

ഹ്യൂസ്റ്റൺ:  ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് 6 -മത്‌ ഇന്റർനാഷനൽ മീഡിയ കോൺഫ്രൻസ് ഒക്ടോബർ 11 മുതൽ 14 വരെ ഹ്യൂസ്റ്റൺ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്നു. കോൺഫ്രൻസിൽ സെമിനാറുകൾ ,ശില്പശാലകൾ ,സംവാദം ,അവാർഡ് വിതരണം ,കൾച്ചറൽ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

Advertisment

publive-image

ഇന്ത്യയിൽ നിന്നുള്ള ജനപ്രതിനിധികൾ, സാമുഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ ,മാധ്യമ-രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ ,സിനിമ പ്രവർത്തകർ എന്നിവര്‍ അതിഥി കളായി കോൺഫ്രൻസിൽ പങ്കെടുക്കും. ലോകത്തിന്റ വിവിധ ഭാഗങ്ങളിൽനിന്നും അമേരിക്കയിലെ വിവിധ ചാപ്റ്ററിൽ നിന്നും 500ൽപ്പരം പ്രതിനിധികൾ കോൺഫ്രൻസിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കും.

കോൺഫറൻസിന്റെ വിജയത്തിനായി ഐ എ പി സി ചെയർമാൻ ജിൻസ്മോൻ സഖറിയ , നാഷണൽ പ്രസിഡന്റ് സുനിൽ ജോസഫ് കുരമ്പാല , നാഷണൽ സെക്രെട്ടറി മാത്യുകുട്ടി ഈശോ , ബോർഡ് സെക്രെട്ടറി ഡോ .മാത്യൂസ് ജോയ്‌സ് എന്നിവരുടെ നേതൃത്വത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് കുടൽ ജനറൽ കൺവീനറായി സ്വാഗതസംഘം രൂപികരിച്ചു.

പ്രമുഖ മാധ്യമ പ്രവർത്തകൻ കമലേഷ് സി മേത്ത , ഡോ .ചന്ദ്ര കാന്ത് മിത്തൽ ,ഫൊക്കാന മുൻ പ്രസിഡന്റ് ജി കെ പിള്ള , ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ . വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്‌. കെ .ചെറിയാൻ , മലയാളി അസോസിയേഷൻ പ്രസിഡന്റ് മാർട്ടിൻ ജോൺ , നഴ്സിംഗ് അസോസിയേഷൻ പ്രസിഡന്റ് അക്കാമ്മ കല്ലേൽ ,പ്രമുഖ സാമൂഹ്യ പ്രവർത്തക പൊന്നുപിള്ള എന്നിവർ രക്ഷാധികാരികളായിരിക്കും.

publive-image

ഈശോ ജെക്കബ്ബ്‌ (വൈസ് ചെയർ മാൻ ), സൈമൺ വാളാച്ചേരിൽ (ജോയിന്റ് കൺവീനർ ),സുരേഷ് രാമകൃഷ്ണൻ (ചീഫ് കോർഡിനേറ്റർ )എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി ചെയർമാൻമാരായി ജേക്കബ് കുടശ്ശനാട്‌ , സി ജീ ഡാനിയേൽ , റോയി തോമസ് , ബാബു ചാക്കോ , ജോജി ജോസഫ് ആൻഡ്രൂസ് ജേക്കബ് , റെനി കവലയിൽ , വിനി നായർ , മിനി നായർ , മിനാ നിബു . അനുപമ വെങ്കിടേഷ് , അജയ് ഘോഷ് ,ജോർജ്ജ് കൊട്ടാരത്തിൽ ,സാം മത്തായി ,സന്തോഷ് എബ്രഹാം ,പി സി മാത്യു ,സംഗീത ദുവാ , കോരസൺ വർഗീസ് ,പ്രവീൺ ചോപ്ര ,ഡോ .പി വി ബൈജു എന്നിവർ പ്രവർത്തിക്കും.

കോൺഫറൻസിന്റെ കിക്ക് ഓഫ് ആഗസ്റ്റ് 11 ഞായറാഴ്ച പ്രസിദ്ധ സാഹിത്യകാരൻ പ്രൊഫ. എം എൻ കാരശ്ശേരി ഹൂസ്റ്റൺ സ്റ്റാഫോർഡ് മീഡിയ സെന്ററിൽ വെച്ച് നിർവ്വഹിച്ചു. വെറുപ്പ് വിദ്വേഷം മാനവികത എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫ. എം.എൻ.കാരശ്ശേരി പ്രഭാഷണം നടത്തി. കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ. രാമചന്ദ്രൻ തെക്കേടത്ത് വിശിഷ്ടാതിധി ആയിരുന്നു.

കോൺഫ്രറൻസ് സ്വാഗത സംഘം വൈസ് ചെയർമാൻ ഈശോ ജേക്കബ് അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജനറൽകൺവീനർ ജെയിംസ് കൂടൽ സ്വാഗതവും ജോയിന്റ് കൺവീനർ സൈമൺ വാളാച്ചെരിൽ കൃതജ്ഞതയും പറഞ്ഞു.

publive-image

കോൺഫ്രൻസ് ചീഫ് കോർഡിനേറ്റർ സുരേഷ് രാമകൃഷ്ണൻ പ്രൊഫ. എം.എൻ.കാരശ്ശേരിക്ക് ഉപഹാരം നൽകി ആദരിച്ചു .കോൺഫ്രറൻസിന്റെ രജിട്രേഷൻ ഇൻഡോ അമേരിക്കൻ ബിസിനസ് ഫോറം പ്രസിഡന്റ് മൈസൂർ തമ്പിക്ക് നൽകി ഉദ്ഘാടനം ചെയ്തു . കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർചാൻസലർ ഡോ .രാമചന്ദ്രൻ തെക്കേടത്ത് വിശിഷ്ടാതിധി ആയിരുന്നു.

മലയാളം സൊസൈറ്റി പ്രസിഡന്റ് ജോർജ്ജ് മണ്ണിക്കരോട്ട് .ഡിബേറ് ഫോറം കൺവീനർ എ സി ജോർജ്ജ് , ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ ,മലയാളി അസോസിയേഷൻ പ്രസിഡന്റ് മാർട്ടിൻ ജോൺ . വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്‌ കെ ചെറിയാൻ ,ഫോമാ റീജിയണൽ പ്രസിഡന്റ് തോമസ് ഓടിയാം കുന്നേൽ ,എന്നിവർ ചർച്ചയിൽ പങ്കടുത്തു.

ഐ എ പി സി ഭാരവാഹികളായ ആൻഡ്രൂ ജേക്കബ് , സി ജി ഡാനിയേൽ ,ജോജി ജോസഫ് ,ബാബു ചാക്കോ , റോയി തോമസ് എന്നിവർ നേതൃത്വം നൽകി.

Advertisment