ഒരു കൈയില്‍ കുഞ്ഞ്, മറു കൈയില്‍ കഞ്ചാവ്: ഫെയ്‌സ് ബുക്ക് ലൈവ് ചെയ്ത മാതാവ് അറസ്റ്റില്‍

author-image
പി പി ചെറിയാന്‍
Updated On
New Update

ടെന്നിസ്സി: എന്തു ചിത്രവും വിഡിയോയും ഫെയ്‌സ് ബുക്കില്‍ ലൈവ് ചെയ്യാം എന്നു ചിന്തിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്.  ടെന്നിസ്സിയില്‍ നിന്നുള്ള യുവതിയാണ് ചൈല്‍ഡ് അബ്യൂസിനു പൊലീസ് പിടിയിലായത്.

Advertisment

ഒരു കൈയില്‍ കുട്ടിയെ ഉയര്‍ത്തി പിടിച്ചു മറുകൈ കൊണ്ട് കഞ്ചാവ് വലിക്കുന്ന ലൈവ് വിഡിയോയാണ് ഇവര്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ വിഡിയോ പെട്ടെന്നു വൈറലായി. ഉടന്‍ നിരവധി പേര്‍ പൊലീസില്‍ ഫോണ്‍ ചെയ്തു മാതാവിനെതിരെ ചൈല്‍ഡ് അബ്യൂസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.

publive-image

ഇതിനെ തുടര്‍ന്നു സംഭവം അന്വേഷിക്കുന്നതിനു ചാറ്റിനോഗ പൊലീസ് ടൈബ്രഷ സെക്‌സറ്റന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. അര്‍ക്കോഹിന്റെ ശക്തമായ ഗന്ധവും ഒഴിഞ്ഞ നിരവധി ലിക്വര്‍ ബോട്ടിലുകളുമാണ് പൊലീസ് അവിടെ കണ്ടത്.

പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട് ശരിയല്ലെന്നും തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യമല്ലെന്നും സെക്‌സറ്റന്‍ പൊലീസിനോട് പറഞ്ഞു. അറസ്റ്റിനെ ചെറുക്കുന്നതിനും ഇവര്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ ചൈല്‍ഡ് അബ്യൂസിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു ജയിലിലാക്കി. ജയിലിലെത്തിയ മാതാവ് തനിക്ക് കുട്ടിയെ ആവശ്യമില്ലെന്നു പൊലീസ് ഓഫീസര്‍മാരെ അറിയിച്ചു. ഒക്ടോബര്‍ നാലിനു ഇവരെ കോടതിയില്‍ ഹാജരാക്കണമെന്നും പൊലീസ് പറഞ്ഞു.

Advertisment