ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ്‌മേ രീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പുതിയ അസിസ്റ്റൻറ് വികാരിയായി നിയമനം ലഭിച്ചെത്തിയ ബഹുമാനപ്പെട്ട ജോഷി വലിയവീട്ടിൽ അച്ചന് ഊഷ്മളമായ വരവേൽപ്പ് നൽകി . നവംബർ 9 വ്യാഴാഴ്ച രാവിലെ ചിക്കാഗോ ഓ-ഹെയർ എയർപോർട്ടിൽ എത്തിച്ചേർന്ന ഫാ. ജോഷിയെ ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ സ്നേഹപൂർവ്വം സ്വീകരിച്ചാനയിച്ചു.
നവംബർ 12 ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടത്തപ്പെട്ട വിശുദ്ധ ബലിയിൽ ബഹു. ജോഷി അച്ചൻ കാർമികത്വം വയ്ക്കുകയും തുടർന്ന് ഒരുക്കിയ പ്രത്യേക സ്വീകരണച്ചടങ്ങിൽ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ ജോഷി അച്ചനെ ഏവർക്കും പരിചയപ്പെടുത്തി സംസാരിച്ചു . ചർച്ച് എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ അച്ചന് ബൊക്കെ നൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് ഫാ. ജോഷി വലിയവീട്ടിൽ നടത്തിയ മറുപടി പ്രസംഗത്തിൽ തന്നോടു കാണിക്കുന്ന സ്നേഹം പ്രകടനങ്ങൾക്കും, കൂടി കാഴ്ചക്കും ഇടവകാംഗങ്ങളോട് നന്ദി പറഞ്ഞ് സംസാരിച്ചു.