Advertisment

ഡാളസ്സിൽ രണ്ടു ആശുപത്രി ജീവനക്കാർ കൊല്ലപ്പെട്ട കേസിൽ പ്രതിക്കു ജീവപര്യന്തം തടവ്

New Update
accused in the case of the murder of two hospital employees

ഡാളസ്: ഡാളസ് മെത്തഡിസ്റ്റ് ഹോസ്പിറ്റലിൽ കഴിഞ്ഞ വർഷം നടന്ന വെടിവയ്പ്പിൽ രണ്ടു ആശുപത്രി ജീവനക്കാർ കൊല്ലപ്പെട്ട കേസിൽ 31 കാരനായ നെസ്റ്റർ ഹെർണാണ്ടസ് കുറ്റക്കാരനാണെന്ന് ഡാളസ് കൗണ്ടി ജൂറി വ്യാഴാഴ്ച കണ്ടെത്തി.ജഡ്ജ് ചിക്ക അനിയം ഹെർണാണ്ടസിനെ പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

Advertisment

2022 ഒക്ടോബർ 22-ന് ആരോഗ്യ പ്രവർത്തകരായ സോഷ്യൽ വർക്കർ ജാക്വലിൻ പൊകുവായും(45 ) നേഴ്സ് ആനെറ്റ് ഫ്ളവർസുമാണ് ( 63) ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ വെടിയേറ്റ് മരിച്ചത്. തന്റെ മൊഴിയിൽ, സാമൂഹിക പ്രവർത്തകയായ ജാക്വലിൻ പൊകുവായെയും നഴ്‌സായ ആനെറ്റ് ഫ്‌ളവേഴ്‌സിനെയും വെടിവച്ചു കൊന്നതായി ഹെർണാണ്ടസ് സമ്മതിച്ചു. എന്നാൽ താൻ അത് മനപ്പൂർവമല്ല ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

നവജാത ശിശുവിനൊപ്പം ആശുപത്രി മുറിയിലായിരുന്ന തന്റെ അന്നത്തെ കാമുകി സെലീന വില്ലറ്റോറോ, ഹെർണാണ്ടസ് പിതാവാണോ അല്ലയോ എന്ന് തർക്കിക്കുകയായിരുന്നു. അപ്പോഴാണ് മുറിയിലേക്ക് കയറിയ പൊക്കുവായെ കണ്ടത്. അവൾ ഞങ്ങളുടെ ഇടയിൽ കയറി. 'നിർത്തൂ' എന്ന് അലറി,. ""ഞാൻ പരിഭ്രാന്തനായി, വാതിൽ തുറന്നു ബൂം, ബൂം രണ്ടുതവണ വെടിവച്ചു."ഹെർണാണ്ടസ് പറഞ്ഞു. ഫ്‌ളവേഴ്‌സ് എന്ന നഴ്‌സിനെ താൻ വെടിവെച്ച് കൊല്ലുമ്പോൾ ഇടനാഴിയിൽ ഉണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹം ജൂറിയോട് പറഞ്ഞു.

ഹെർണാണ്ടസിന്റെ കേസിൽ വധശിക്ഷ നടപ്പാക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടർമാർ തീരുമാനിച്ചിരുന്നു. ഹെർണാണ്ടസിന്റെ പ്രതിഭാഗം അഭിഭാഷകൻ പോൾ ജോൺസൺ ജൂറിയോട് പ്രതിക്ക് കുറഞ്ഞ ചാർജ്ജ് പരിഗണിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.

#hospital employees #Nestor Hernandez
Advertisment