Advertisment

റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ദേവലയത്തിൽ ഓൾ സെയ്ൻറ്സ് ഡേ ആഘോഷിച്ചു

New Update
St. Mary's Canaan Church, Rockland

റോക്‌ലൻഡ്: സെന്റ് മേരീസ്‌ ഇടവകയിലെ കുഞ്ഞുമക്കൾ സകല വിശുദ്ധരുടെയും വേഷത്തിൽ വിശുദ്ധ കുർബാനയിൽ ഭക്തി പുരസരം പങ്കെടുത്തു. ഇടവകയിലെ കുഞ്ഞുമക്കൾ വിശുദ്ധരാ യപ്പോൾ മുതിർന്നവർക്കും സകല വിശുദ്ധരുടെയും തിരുനാൾ ഹൃദ്യമായആഘോഷമായി കൊണ്ടാടി.

പ്രദക്ഷിണമായി അണിനിരന്ന കുഞ്ഞു വിശുദ്ധർ മാലാഖമാരുടെ അകമ്പടിയോടെ ദേവാലയത്തിൽ പ്രവേശിച്ചു തങ്ങളുടെ ജീവിത കഥ വിവരിച്ചു. സകല വിശുദ്ധരുടെ ലുത്തിനിയ പാടിയാണ് ആരാധന സമൂഹം കുഞ്ഞുവിശുദ്ധരെ എതിരേറ്റത്. തുടർന്ന് വികാരി റെവ ഫാ ബിബി തറയിൽ കുഞ്ഞുവിശുദ്ധർക്ക് ആശംസകൾ നേർന്നു. തുടർന്ന് ആഘോഷമായ ദിവ്യബലിയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു . 

#Rockland St. Mary's Canaanite Church
Advertisment