Advertisment

ഫൊക്കാനയുടെ പ്രമുഖ നേതാവ് ജോയി ചാക്കപ്പൻ ട്രഷർ ആയി മത്സരിക്കുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Fokana's prominent leader Joey Chakapan

ന്യൂജേഴ്‌സി: അമേരിക്കൻ മലയാളീ സമൂഹത്തിന്റെ നിറസാനിദ്യമായ ജോയി ചാക്കപ്പൻ ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ ട്രഷർ ആയി സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി മത്സരിക്കുന്നു. ഫൊക്കാനയുടെ കരുത്തുറ്റ നേതാവ്, മികച്ച സംഘടനാ പാടവം, സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കനില്ലാത്ത നേതാവാണ് ജോയി ചക്കപ്പൻ. അത്കൊണ്ട് തന്നെ ജോയി ചക്കപ്പന്റെ സ്വനാർത്ഥിത്വത്തിനു വൻപിച്ച സ്വീകാര്യതയാണ് ഉള്ളത്.

Advertisment

ഫൊക്കാനയുടെ ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി ആയി പ്രവർത്തിക്കുന്ന ജോയി ചക്കപ്പൻ 2018 -2020 ലെ ഫൊക്കാനയുടെ കൺവെൻഷൻ ചെയർമാനായും പ്രവർത്തിച്ചു കഴിവും നേതൃത്വപാടവും തെളിയിച്ച വ്യക്തിയാണ്. നാഷണൽ കമ്മിറ്റി മെംബേർ ആയും പ്രവർത്തിച്ച ചാക്കപ്പൻ 2018-ല്‍ ഫിലാഡല്‍ഫിയായില്‍ നടന്ന ഫൊക്കാനയുടെ 18-മത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് ആന്‍ഡ് കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്ററുമായിരുന്നു. വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്ന ചാക്കപ്പൻ എല്ലാ ഫൊക്കാനക്കാരുടെയും മിത്രമാണ്.

തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി സ്വദേശിയായ വളപ്പില്‍ പരേതരായ ചാക്കപ്പന്‍ മറിയം ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി ജനിച്ച ജോയി ചാക്കപ്പന്‍ കാലടി ശ്രീശങ്കരാ കോളേജില്‍ നിന്ന് ബിഎസ്സി ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം 1983-ല്‍ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ കുടിയേറി. പിന്നീട് അമേരിക്കയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഫൈസര്‍വ് കമ്പനിയില്‍ ഐ.ടി.വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.

ജോയി ചാക്കപ്പന്‍ ന്യൂജേഴ്‌സിയില്‍ പ്രമുഖ സാമൂഹ്യസംഘടനയായ കേരള കള്‍ച്ചറല്‍ ഫോറത്തിലൂടെ(കെ.സി.എഫ്.)യാണ് സാമൂഹ്യരംഗത്ത് കടന്നു വന്നത്. 25 വര്‍ഷം മുമ്പ് കെ.സി.എഫില്‍ എത്തിയ ചാക്കപ്പന്‍ കെ.സി.എഫിന്റെ പ്രസിഡന്റായി രണ്ടു തവണയും(നാല് വര്‍ഷം) സെക്രട്ടറിയായി ഒരു തവണയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ കെ.സി.എഫിന്റെ ട്രസ്റ്റി ബോര്‍ഡ് മെമ്പറായും ഡയറക്ടർ ബോർഡ് മെംബെർ ആയും പ്രവർത്തിച്ചിട്ടുണ്ട് .

ബര്‍ഗന്‍ഫീല്‍ഡിലെ കലാസാംസ്‌ക്കാരിക സംഘടനയായ 'നാട്ടുകൂട്ടം'ത്തിന്റെസ്ഥാപകരിലൊരാളായ ചാക്കപ്പൻ ബോര്‍ഡ് അംഗമാണ്. ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയുടെ ആരംഭം മുത്ല്‍(ട്രസ്റ്റിയായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച ചാക്കപ്പന്‍ നാലു തവണ ട്രസ്റ്റി(8 വര്‍ഷം) ആയും ഒരു തവണ സെക്രട്ടറി, കമ്മറ്റി അംഗം എന്നീ പദവികളും വഹിച്ചിരുന്നു. ഇപ്പോള്‍ എസ്.എം.സി.സിയുടെ പാരിഷ് പ്രസിഡന്റാണ്.) 2003 ല്‍ ന്യൂജേഴ്‌സില്‍ ഏറെ വിജയകരമായി നടന്ന സീറോ മലബാര്‍ നാ്ഷ്ണല്‍ കണ്‍വെന്‍ഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ചാക്കപ്പന്‍ കണ്‍വെന്‍ഷന്‍ മികച്ച രീതിയില്‍ നടത്തി ഏവരുടെയും പ്രശംസ നേടിയ വ്യ്ക്തിയാണ്. ഈ നൈപുണ്യമാണ് ജോയി ചാക്കപ്പനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്.

നിരവധി പുരസ്‌കാരങ്ങളും അവാർഡുകളും നേടിയിട്ടുള്ള ജോയി ചാക്കപ്പൻ 2023 ൽ ബെർഗൻ കൗണ്ടി കമ്മ്യൂണിറ്റി സർവീസ് അവാർഡും നേടുകയുണ്ടായി. ഭാര്യ വത്സമ്മ ജോയിയോടൊപ്പം ന്യൂ ജേഴ്സിയിലെ ബെർഗൻ കൗണ്ടിയിൽ ആണ് താമസം. മക്കൾ നീന ജോയി , നവീൻ ജോയി.

ഫൊക്കാനയിൽ ഇന്ന് വളരെ അധികം യുവാക്കൾ മുന്നോട്ടുവന്നു ഇതു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ തയാർ എടുക്കുബോൾജോയി ചക്കപ്പന്റെ പ്രവർത്തന പരിചയവും എല്ലാവരെയും ഏകോപിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവും സംഘടനക്ക് എന്നും ഒരു മുതൽക്കൂട്ടാണെന്നും അതുകൊണ്ടു തന്നെ ഫൊക്കാനയിൽ എല്ലാവരും ഒരേ സ്വരത്തിൽ ജോയി ചക്കപ്പന്റെ നോമിനേഷനെ പിൻന്താങ്ങുന്നു.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, ജോയി ചാക്കപ്പന്റെ മത്സരം പ്രവർത്തന പരിചയത്തിനും യുവത്വത്തിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.അമേരിക്കൻ മലയാളീ സമൂഹത്തിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ജോയി ചാക്കപ്പനെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ, എക്സി. പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിമനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ, മനോജ് മാത്യു , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍ എന്നിവർ ജോയി ചാക്കപ്പന് വിജയാശംസകൾ നേർന്നു. 

Joey Chakapan
Advertisment