Advertisment

ഗൂഗ്ള്‍ സഹസ്ഥാപകന്റെ വിവാഹമോചനത്തിനു കാരണം ഇലോണ്‍ മസ്ക്?

മസ്കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുകയും ചെയ്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Sergey Brin

ന്യൂയോര്‍ക്: ഇലോണ്‍ മസ്കിന്റെ താത്പര്യങ്ങള്‍ക്ക് അതിരുകളില്ലെന്നാണ് പറയാറ്. ആരും ചിന്തിക്കാത്ത സമയത്ത് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കി ഹിറ്റാക്കുകയും, ഭ്രാന്തെന്നു തോന്നിക്കുന്ന വിധത്തില്‍ ബഹിരാകാശ മേഖലയിലെ വ്യവസായ സാധ്യതകള്‍ ചൂഷണം ചെയ്യുകയുമെല്ലാം ചെയ്ത മസ്ക് ഒടുവില്‍ ട്വിറ്റര്‍ ഏറ്റെടുത്തതു വരെയുള്ള അപ്രതീക്ഷിത തീരുമാനങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

Advertisment

ഇതിനിടെ ഗൂഗ്ള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നും അഭിഭാഷകയും സംരംഭകയുമായ നിക്കോള്‍ ഷാനഹാനും വിവാഹ മോചിതരാകാന്‍ കാരണവും മസ്കിന്റെ ഒരു 'പ്രത്യേക' താത്പര്യമാണെന്നാണ് പുതിയ അഭ്യൂഹം. മസ്കുമായി ഷാനഹാന് രഹസ്യ ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിവാഹ മോചനം നടന്നത്.

തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് നേരത്തേ മസ്കുമായുള്ള സൗഹൃദം ബ്രിന്‍ അവസാനിപ്പിച്ചിരുന്നു. മസ്കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ആരോപണം മസ്കും ഷനഹാനും നിഷേധിക്കുകയാണു ചെയ്തത്. മൂന്നുവര്‍ഷത്തിനിടെ ഷാനഹാനെ കണ്ടത് രണ്ടു തവണ മാത്രമാണെന്നും ആ സമയത്ത് ഒരുപാട് പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും പ്രണയമില്ലെന്നുമാണ് മസ്ക് ആണയിട്ടത്.

2018ല്‍ വിവാഹിതരായ ബ്രിന്നും ഷനഹാനും 2021 ഡിസംബര്‍ മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. 2022ലാണ് ബ്രിന്‍ വിവാഹ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. 

Google co-founder's divorce?
Advertisment