Advertisment

മാഗ് വോളി ബോൾ ടൂർണമെൻറ് :ഓൾഡ് മങ്ക്സ് ജേതാക്കൾ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Mag Volley Ball Tournament

ഹൂസ്റ്റൺ : നവംബർ 4 ശനിയാഴ്ച ട്രിനിറ്റി മാർത്തോമ സെൻററിൽ വച്ച് നടന്ന മാഗിന്റെ വോളിബോൾ ടൂർണമെന്റിന്റെ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജോമോൻ നായകനായ ഓൾഡ് മങ്ക്സ് അലോഷി നായകനായ ചലഞ്ചേഴ്സിനെ തോൽപ്പിച്ചുകൊണ്ട് എവറോളിംഗ് ട്രോഫിയിൽ മുത്തമിട്ടു.

Advertisment

നവംബർ 4 ശനിയാഴ്ച രാവിലെ 8 30ന് ശക്തരായ ഏഴ് ടീമുകളാണ് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂൺ സംഘടിപ്പിച്ച മാഗ് വോളിബോൾ ടൂർണമെന്റിൽ പങ്കെടുത്തത്. പ്രോഗ്രാം കോഡിനേറ്റർ ആൻറണി ചെറു, വിശിഷ്ടാതിഥികളായ ജഡ്ജ് സുരേന്ദ്രൻ പട്ടേൽ റവ:ഫാദർ എബ്രഹാം സക്കറിയ സ്പോർട്സ് കോഡിനേറ്റർ ബിജു ചാലക്കൽ മാഗ് പ്രസിഡൻറ് ജോജി ജോസഫ് സ്പോർട്സ് ജോയിൻറ് കോർഡിനേറ്റർ റെജി കോട്ടയം, വിനോദ് ചെറിയാൻ എന്നിവരെ മത്സരാർത്ഥികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം ആലപിച്ചതോടെ മത്സരങ്ങൾക്ക് തുടക്കമായി. ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ടൂർണമെൻറ് ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് പ്രസിഡൻറ് ജോജി ജോസഫ് ഹൂസ്റ്റണിലെ ഏറ്റവും മികച്ച സംഘടന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ ആണെന്നും അതിൽ മെമ്പർഷിപ്പ് എടുക്കേണ്ടതിന്റെ ആവശ്യകതയും ഉദ്ബോധിപ്പിച്ചു. ഓൾഡ് മങ്ക്സ്, യങ് ബ്ലഡ് സ്, ഷിപ്പ് മാൻ ഷാർക്ക്സ്, യങ്ങ് മങ്ക്സ് , ഹൂസ്റ്റൺ ചലഞ്ചേഴ്സ് , ഗെയിം ഓൺ, ഹൂസ്റ്റൺ ബാൻഡിറ്റ്സ് തുടങ്ങിയ 7 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ജഡ്ജ് സുരേന്ദ്രൻ പട്ടേൽ റവ ഫാദർ എബ്രഹാം സക്കറിയ അച്ചന് പ്രതീകാത്മകമായി ബോൾ സെർവ് ചെയ്തുകൊണ്ട് മത്സരങ്ങൾ ആരംഭിച്ചു. പിന്നീട് മത്സരത്തിന്റെ എല്ലാ നിയന്ത്രണവും റെജി ജോൺ കോട്ടയം ഏറ്റെടുത്തു. ടെക്നിക്കൽ സപ്പോർട്ട് ആയി സാധനം ഷെറിനും ഒപ്പം അലക്സ് പാപ്പച്ചനും പങ്കാളികളായി. മത്സരങ്ങൾക്ക് കമൻറ് ആയി ജോജി ജോസഫ് സെക്രട്ടറി മെവിൻ ജോൺ എബ്രഹാമും പ്രവർത്തിച്ചു.

ടൂർണമെന്റ് സ്പോൺസർമാരായി കിയാൻ ഇൻറർനാഷണൽ, അബാക്കസ് ട്രാവൽ, ആൻസ് ഗ്രോസറി, ഷൈജു തോമസ് റിയാലിറ്റി , മാസ് മ്യൂച്ചൽ ഇൻഷുറൻസ്, റോഷൻ തോമസ് , ജോർജ് തോമസ് എന്നിവരായിരുന്നു .

ടൂർണമെന്റിന്റെ ട്രോഫിയും 500 ഡോളർ ക്യാഷ് പ്രൈസ് ഫ്യൂസ്റ്റൺ ചലഞ്ചേഴ്സ് ക്യാപ്റ്റൻ അലോഷി പ്രസിഡൻറ് ജോജി ജോസഫിൽ നിന്ന് ഏറ്റുവാങ്ങി. മാഗ് എവർ റോളിംഗ് ട്രോഫിയും ആയിരം ഡോളർ ക്യാഷ് പ്രൈസും ടൂർണ്ണമെൻറ് വിജയികളായ ഓൾഡ് മങ്ക്സിന്റെ ക്യാപ്റ്റൻ ജോമോൻ മാഗിന്റെ ട്രസ്റ്റ് ബോർഡ് ചെയർമാൻ ജെയിംസ് ജോസഫിൽ നിന്നും ഏറ്റുവാങ്ങി. ടൂർണമെന്റിലെ മികച്ച ഓഫൻസറായി ചലഞ്ചേഴ്സിലെ അലോഷി മത്യുവും മികച്ച ഡിഫൻഡർ ആയി ഓൾഡ് മങ്കിന്റെ സാജൻ ജോണും മികച്ച സെറ്ററായി ചലഞ്ചേഴ്സിലെ തന്നെ കെവിൻ മാത്യുവും റൈസിംഗ് സ്റ്റാറായി ഷിപ്പ് മാൻ ഷാർക്കിലെ അജെയ്യും എംവിപിയായി നോയൽ ഷിബുവും തെരഞ്ഞെടുക്കപ്പെട്ടു.

കാലാകാലങ്ങളായി മാഗിന്റെ എല്ലാ ടൂർണമെന്റുകൾക്കും റെജി ജോൺ കോട്ടയം നൽകിയ സംഭാവനകളെ മാനിച്ച് ബിജു ചാലക്കൽ റെജി ജോൺ കോട്ടയത്തിന് പ്ലാക്ക് നൽകി ആദരിക്കയും തുടർന്ന് കടന്നുവന്ന എല്ലാ ടീമംഗങ്ങൾക്കും കാണികളായി വന്നവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 

Mag Volley Ball Tournament
Advertisment