Advertisment

മാർത്തോമ യൂത്ത് ഫെലോഷിപ്പ് സ്പോർട്സ് ടൂർണമെൻറ്: ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ച് ചാമ്പ്യന്മാർ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nnnnnnnnnnnnnnnnnnnn

ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യൂത്ത് ഫെലോഷിപ്പ് സൗത്ത് വെസ്റ്റ് "സെന്റർ എ" ആഭിമുഖ്യത്തിൽ നവംബർ 11ന് നടത്തപ്പെട്ട ഫ്ലാഗ് ഫുട്ബോൾ ടൂർണമെന്റിൽ ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ യൂത്ത് ഫെല്ലോഷിപ്പ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഫൈനൽ മത്സരത്തിൽ മാർത്തോമാ ചർച്ച് ഓഫ് കരോൾട്ടൺ യൂത്ത് ഫെൽലോഷിപ്പിന് പരാജയപ്പെടുത്തിയാണ് ഇമ്മാനുവൽ മാർത്തോമ യൂത്ത് ഫെല്ലോഷിപ്പ് വിജയികളായത്. കരോൾട്ടൺ പട്ടണത്തിലുള്ള സാൻഡിലേയ്ക്ക് പാർക്ക് ഫുട്ബോൾ മൈതാനത്തിൽ വച്ചായിരുന്നു കായികമത്സരങ്ങൾ നടത്തപ്പെട്ടത്.

Advertisment

മാർത്തോമാ ചർച്ച് ഓഫ് കരോൾട്ടൻ ഇടവക വികാരി റവ.ഷിബി എബ്രഹാമിന്റെ പ്രാർത്ഥനയോടുകൂടി കായിക മത്സരങ്ങൾക്ക് ആരംഭം കുറിച്ചു. സെന്റർ എ പ്രസിഡൻറ്, റവ. ഷൈജു സി ജോയ്, വൈസ് പ്രസിഡൻറ്, എലിസാ ആൻഡ്രൂസ് എന്നിവർ പ്രാരംഭ ആരാധനയ്ക്ക് നേതൃത്വം നൽകി. ടൂർണമെൻറ് കോഡിനേറ്റർ സെൻ മാത്യു സ്വാഗത പ്രസംഗം നടത്തി.

മാർത്തോമാ ചർച്ച് ഒക്ലഹോമ, സെഹിയോൻ മാർത്തോമ ചർച്ച്, മാർത്തോമാ ചർച്ച് ഫാർമേഴ്‌സ് ബ്രാഞ്ച് ,സെന്റ് പോൾസ് മാർത്തോമാ ചർച്ച്, എന്നിവിടങ്ങളിൽനിന്നുള്ള യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങളും ടൂർണ്ണമെൻറിൽ പങ്കെടുത്തു. ധന ശേഖരണത്തിന്റെ ഭാഗമായി ക്രമീകരിച്ച ലഘു ഭക്ഷണ ശാലയിൽ നിന്നും ലഭിച്ച പണം ഭക്ഷണശാലയുടെ ഉടമയായ സാം സജി സെന്റർ എ ഭാരവാഹികളെ ഏൽപ്പിച്ചു. ലഭിച്ച മുഴുവൻ തുകയും ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളിൽ ഒന്നായ ലൈറ്റ് ടു ലൈഫ് എന്ന പദ്ധതിയിലേക്ക് നൽകുന്നതായിരിക്കും എന്ന് സെന്റർ എ ട്രഷറർ ഫെബ ജേക്കബ് അറിയിച്ചു.

സെഹിയോൻ മാർത്തോമ ചർച്ച് വികാരി റവ.ജോബി ജോൺ, മാർത്തോമ ചർച്ച് ഓഫ് ഫാർമേഴ്സ് ബ്രാഞ്ച് അസിസ്റ്റന്റ് വികാരി റവ. എബ്രഹാം തോമസ്, എന്നിവർ കായിക മത്സരങ്ങളുടെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സെന്റർ എ പ്രസിഡൻറ്, റവ. ഷൈജു സി ജോയിൽനിന് ജേതാക്കൾ ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി. സെന്റർ യൂത്ത് ഫെലോഷിപ്പ് സെക്രട്ടറി ജോതം ബി സൈമൺ നന്ദി പ്രകാശിപ്പിച്ചു. 

Marthoma Youth Fellowship Sports Tournament
Advertisment