ഫിലഡൽഫിയ: ഫിലഡൽഫിയയിൽ നിന്ന്, കേരളാ ഫ്ളൈറ്റിന്, ഓർമ്മാ ഇൻ്റർനാഷണലിൻ്റെ നിവേദക സംഘം, ഫിലഡൽഫിയ എയർപോർട്ട് സി ഇ ഓയുമായി, നവംബർ 30 വ്യാഴാഴ്ച്ച, കൂടിക്കാഴ്ച്ച നടത്തുന്നു.
നിവേദകസംഘത്തിൽ ഭാഗമാകുവാൻ താത്പര്യമുള്ള, സംഘടനാ പ്രതിനിധികൾക്ക്, ഓർമാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. ഫിലഡൽഫിയയിൽ നിന്ന് കൊച്ചിയിലേക്കും മറ്റും, സമയ നഷ്ടമില്ലാതെ, കണക്ഷൻ ഫ്ളൈറ്റുള്ള വിധം, ഖ്വത്തർ എയർവെയ്സിൻ്റെ സർവീസിന് മുടക്കം വന്നിരിക്കുന്നതു മൂലമുള്ള, യാത്രാക്ളേശം പരിഹരിക്കുന്നതിന്, ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന്, ഓർമാ ഇൻ്റർനാഷണൽ സമർപ്പിച്ച നിവേദനം കണക്കിലെടുത്താണ്, ഫിലഡൽഫിയാ ഇൻ്റർനാഷണൽ എയർപോർട്ട് സി ഇ ഓ, കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഓർമാ ഇൻ്റർനാഷണൽ പബ്ളിക് അഫ്ഫയേഴ്സ് ചെയർ വിൻസൻ്റ് ഇമ്മാനുവേൽ (215 880 3341), ട്രസ്റ്റീ ബോർഡ് ചെയർ ജോസ് ആറ്റുപുറം (267 231 4643), ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ.