Advertisment

പി.സി.എൻ.എ.കെ രജിസ്ട്രേഷൻ കിക്കോഫും സംഗീത ശുശ്രൂഷയും ന്യൂയോർക്കിൽ

New Update
PCNAK Registration Kickoff and Music Service in

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫും സംഗീത ശുശ്രൂഷയും ഡിസംബർ 10 ഞായറാഴ്ച വൈകിട്ട് 5.30 ന് ന്യുയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാ ഹാളിൽ വച്ച് നടത്തപ്പെടും. അനുഗ്രഹീത ഗായകൻ സുവിശേഷകൻ കെ. ബി ഇമ്മാനുവൽ ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 39-മത് കോൺഫ്രൻസിന്റെ ദേശീയ പ്രതിനിധികളായ പാസ്റ്റർ എബ്രഹാം ഈപ്പൻ, ജോൺസൺ ജോർജ് , സാബി കോശി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

Advertisment

നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ, നാഷണൽ ട്രഷറർ ബിജു തോമസ്, നാഷണൽ യൂത്ത് കോർഡിനേറ്റർ റോബിൻ രാജൂ, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആൻസി സന്തോഷ് തുടങ്ങിയവർ കോൺഫറൻസിനെകുറിച്ചുള്ള വിശദ വിവരങ്ങൾ യോഗത്തിൽ നൽകുന്നതായിരിക്കും.

ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ ശുശ്രൂഷകന്മാരും വിശ്വാസികളും യോഗത്തിൽ സംബദ്ധിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

അമേരിക്കയിൽ കുടിയേറിയ മലയാളി സമൂഹത്തിൽ ശക്തമായ സാന്നിധ്യം കൊണ്ട് ശ്രന്ദേയമായ പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ദേശീയ കോൺഫറൻസ് 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വച്ചാണ് നടത്തപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org 

#Kickoff and Music Service
Advertisment