/sathyam/media/media_files/Vev4wQNIdjKXqZzLcYNt.jpg)
ഷിക്കാഗോ: ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ് (32) വെടിയേറ്റത്. മീരയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നും ഉഴവൂരിലെ ബന്ധുക്കൾക്കു വിവരം ലഭിച്ചു
ഇത്തരം സംഭവം അമേരിക്കയിൽ പുതുമയല്ലാതായിരിക്കുന്നു. ഫ്‌ലോറിഡയിൽ ഭാര്യ മെറിൻ ജോയിയെ കുത്തിയ ശേഷം കാർ കയറ്റി കൊന്ന കേസിൽ ഭർത്താവ് ഫിലിപ്പ് മാത്യുവിന് (നെവിൻ–34) പരോളില്ലാത്ത ജീവപര്യന്തം ജയിൽ ശിക്ഷ വിധിക്കപ്പെട്ടത് ഏതാനും ദിവസം മുൻപാണ്.
ഏതാനും വര്ഷം മുൻപ് ഭാര്യയെ ന്യു ജേഴ്‌സിയിൽ പള്ളിയിൽ കയറി വെടിവച്ചു കൊന്ന കേസിൽ സനീഷ് ജോസഫും പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. അമൽ റെജിയുടെ ഒരു വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.