Advertisment

ശശി തരൂർ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനോൽഘാടനത്തിനു മുഖ്യ അതിഥി

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പ്രവർത്തനോൽഘാടന പ്രോഗ്രാമിന് ശശി തരൂർ എം പി മുഖ്യ അതിഥി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
sasi tharoor

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പ്രവർത്തനോൽഘാടന പ്രോഗ്രാമിന് ശശി തരൂർ എം പി മുഖ്യ അതിഥി.

Advertisment

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സൂം മീറ്റിംഗ് മുഖേനെ സെപ്റ്റംബർ 16 ശനിയാഴ്‌ച 8:30 pm നു സംഘടിപ്പിചിരിക്കുന്നത് പുതിയ ഭരണസമിതിക്കു വിജയാശംസകളും അനുമോദനങ്ങളും അറിയിക്കുന്നതായി ശശി തരൂർ എം പി അറിയിച്ചു

ജേക്കബ് കുടശനാട് (ചെയർമാൻ), ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോൺ (സെക്രട്ടറി), തോമസ് ചെല്ലേത് (ട്രെഷറർ), ബൈജു ഗോപിനാഥൻ (വൈസ് പ്രസിഡന്റ് അഡ്മിൻ) എന്നിവർ നയിക്കുന്ന അമേരിക്ക റീജിയൻ പുതിയ ഭരണ സമിതി ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച ബയേണിയൽ കോൺഫറൻസ് വേദിയാക്കിയാണ് നിലവിൽ വന്നത്

ഗ്ലോബൽ നേതാക്കളോടൊപ്പം, അമേരിക്കയിലെ എല്ലാ പ്രൊവിൻസ് പ്രതിനിധികളും പ്രവർത്തനോൽഘാടന പ്രോഗ്രാമിൽ സജീവ സാന്നിധ്യമായിരിക്കും ഗസ്റ്റ് ഓഫ് ഓണറായി പ്രശാന്ത് ഐഎഎസ് , ഗോപിനാഥ് മുതുകാട് , മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, ഫിലിം മേക്കർ ഡോ ബിജുകുമാർ ദാമോദരൻ എന്നിവർ പങ്കെടുക്കുന്ന പ്രോഗ്രാമിൽ പ്രൊഫ. ഡൊണാൾഡ് ഡേവിസ് ജൂനിയർ ഓണസന്ദേശം നൽകി സംസാരിക്കും. എം ജി ശ്രീകുമാർ, വി ടി ബൽറാം felicitation address നൽകും.

ഹരി നമ്പൂതിരി , ഷാന മോഹൻ എന്നിവർ എം സി കർത്തവ്യം നിർവഹിക്കും സെപ്റ്റംബർ 16 പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി അമേരിക്ക റീജിയൻ ഭാരവാഹികൾ അറിയിച്ചു 

sasi thaoor
Advertisment