Advertisment

എട്ടു കോടി ഡോളര്‍ വിലയുള്ള യുഎസ് ഫൈറ്റര്‍ ജെറ്റ് 'കാണാനില്ല'!

യുഎസ് മറീന്‍ കോറിന്റെ 8 കോടി ഡോളര്‍ (666.40 കോടി രൂപ) വിലയുള്ള എഫ് 35 ഫൈറ്റര്‍ ജെറ്റ് വിമാനം കാണാതായി

fighter jet missing

വാഷിങ്ടന്‍: യുഎസ് മറീന്‍ കോറിന്റെ 8 കോടി ഡോളര്‍ (666.40 കോടി രൂപ) വിലയുള്ള എഫ് 35 ഫൈറ്റര്‍ ജെറ്റ് വിമാനം കാണാതായി. സൗത്ത് കാരലൈനയിലാണ് സംഭവം. വിമാനത്തിനായി തെരച്ചില്‍ തുടരുകയാണ്.

പരിശീലനപ്പറക്കലിനിടെ തകരാര്‍ കണ്ടതിനെത്തുടര്‍ന്നു പൈലറ്റ് ചാടിരക്ഷപ്പെട്ടെങ്കിലും വിമാനം എവിടെപ്പോയെന്ന് ഒരു രൂപവുമില്ല. ഇതു കണ്ടെത്താന്‍ പ്രദേശവാസികളുടെ സഹായവും തേടിയിട്ടുണ്ട്.

നോര്‍ത്ത് ചാള്‍സ്ററണ്‍ സിറ്റിക്കു മുകളില്‍വച്ചാണു ഞായറാഴ്ച ഉച്ചയോടെ തകരാര്‍ സംഭവിച്ചത്. സമീപമുള്ള രണ്ടു തടാകങ്ങളും പരിസരവും കേന്ദ്രീകരിച്ചാണു തിരച്ചില്‍. ട്രാക്കിങ് സംവിധാനം പോലുമില്ലാത്തതാണോ ഇത്രയും വിലയേറിയ വിമാനമെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. 

#fighter jet
Advertisment