വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജില്‍ നാഷണല്‍ ലെവല്‍ ടെക്‌നിക്കല്‍ ഫെസ്റ്റിന്‌ തുടക്കമായി

സാബു മാത്യു
Thursday, March 21, 2019

വാഴക്കുളം:  എഞ്ചിനീയറിംഗ്‌ രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള നാഷണന്‍ ലെവല്‍ ടെക്‌നിക്കല്‍ ഫെസ്റ്റ്‌ ബോധി 19 വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജില്‍ ആരംഭിച്ചു. ടീം ഫ്രണ്ട്‌ലൈന്‍ മാനേജിംഗ്‌ ഡയറക്ടര്‍ ശ്രീധരന്‍ രാധാകൃഷ്‌ണന്‍ നായര്‍ ടെക്‌നിക്കല്‍ ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്‌തു.

ആര്‍ട്ട്‌ ഫെസ്റ്റിവല്‍ ദൃശ്യ 19 പ്രശസ്‌ത പിന്നണി ഗായകന്‍ ഡോ.കെ.എസ്‌.ഹരിശങ്കര്‍ നിര്‍വഹിച്ചു. കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.ജോസഫ്‌കുഞ്ഞ്‌ പോള്‍ സി., ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ്‌ താനത്തുപറമ്പില്‍, മെക്കാനിക്കല്‍ വിഭാഗം തലവന്‍ വിനോജ്‌ കെ., അസ്സി.പ്രൊഫ. ലക്ഷ്‌മി എം.എസ്‌., കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ ആദര്‍ശ്‌ മാത്യു, ആര്‍ട്ട്‌സ്‌ ക്ലബ്‌ സെക്രട്ടറി മോഹിത്‌ ആന്റണി ജിമ്മി എന്നിവര്‍ പ്രസംഗിച്ചു.

ടെക്‌നിക്കല്‍ ഫെസ്റ്റിന്റെ ഭാഗമായ ഓട്ടോ എക്‌സ്‌പോയും സാങ്കേതിക മത്സരങ്ങളും വിനോദ പരിപാടികളും ആര്‍ട്ട്‌സ്‌ ഫെസ്റ്റവലിന്റെ ഭാഗമായ വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങളും ഈ ദിവസങ്ങളില്‍ നടക്കും. സാങ്കേതിക മത്സര ഇനങ്ങളില്‍ മറ്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുക്കും.

×