കേസി മലയാളി സംഘടിപ്പിക്കുന്ന ടീന്‍ പേരന്റിംഗ് സെമിനാര്‍ 25 ന്

ജോസ് എം ജോര്‍ജ്ജ്
Wednesday, October 23, 2019

കൗമാരക്കാരുടെ മാതാപിതാക്കൾക്കായി കേസി മലയാളി സംഘടിപ്പിക്കുന്ന “Teen parenting” സെമിനാർ വെള്ളിയാഴ്ച 25 ന് വൈകീട്ട് 6 മണിക്ക് cranbourne Balla Balla ഹാളിൽ. പ്രവേശനം സൗജന്യം.

പ്രധാനമായും താഴെ പറയുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നു;

1.കൗമാരക്കാരായ കുട്ടികളുമായി ആരോഗ്യകരമായ ബന്ധം എങ്ങനെ നിലനിർത്താം
2.കുട്ടികളുമായി ബന്ധങ്ങളിലെ പൊരുത്തക്കേട് എങ്ങനെ കൈകാര്യം ചെയ്യാം
3.കുട്ടികളുടെ വിഷമാവസ്ഥയിൽ അവരെ എങ്ങനെ സഹായിക്കാം
4.അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം
5.ബഹു ഭാഷത്വത്തിന്റെ നേട്ടങ്ങളും വെല്ലുവിളികളും.

റോസി വോൾട്ടനാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.

ലഘു ഭക്ഷണം ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചിട്ടുണ്ട്.

×