മലങ്കര സുറിയാനി കത്തോലിക്കാ സഭ: ഓഷ്യാനിയ റീജിയൺ – പ്രഥമ നാഷണൽ കൺവൻഷൻ മെൽബണിൽ

ജോസ് എം ജോര്‍ജ്ജ്
Thursday, October 10, 2019

മെല്‍ബണ്‍:  സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഓസ്‌ട്രേലിയയിലുള്ള വിവിധ കൂട്ടായ്മകളുടെ സംഗമം ഈ മാസം 19 , 20 (ശനി ,ഞായർ )തീയതികളിൽ മെൽബണിൽ വച്ച് നടത്തപ്പെടുന്നു.

സഭയുടെ തലവനും പിതാവുമായ ആർച്ച് ബിഷപ്പ് മോറോൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാ ബാവാ ഈ സമ്മേളനം ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ ഓഷ്യാനിയ റീജിയൻ അപ്പസ്തോലിക് വിസിറ്റേറ്റർ യൂഹാനോൻ മാർ തീയോഡോഷ്യസ് മെത്രാപ്പോലീത്ത സന്നിഹിതന്ൻ ആയിരിക്കും.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും, ഓസ്ട്രേലിയയിൽ ഉള്ള മലങ്കര കത്തോലിക്കാ സഭ അംഗങ്ങളുടെ പ്രത്യേകമായ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.

എൽസ്റ്റേർൻവിക്ക് സെന്റ് ജോസഫസ് കത്തോലിക്കാ ദേവാലയത്തിലാണ് ചടങ്ങുകൾ നടക്കുക.

അഡ്രസ്: 71, Orrong road, Elsterwick , VIC 3085

കൂടുതൽ വിവരങ്ങൾക്ക്:

റവ. ഫാദർ സ്റ്റീഫൻ കുളത്തുംകരോട്ട് ( ഓഷ്യാനിയ കോഡിനേറ്റർ): 0427 661 067

റവ. ഫാദർ പ്രേംകുമാർ: 0411 263 390

ടോബിൻ തങ്ങളത്തിൽ: 0405 544 506

നിബു വർഗീസ്: 0451 826 724

എബ്രഹാം യോഹന്നാൻ: 0432 046 342

×