Advertisment

മെല്‍ബണ്‍ സെന്റ്‌ അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയ്ക്ക്‌ നവനേതൃത്വം

author-image
പോള്‍ സെബാസ്റ്റ്യന്‍
Updated On
New Update

മെല്‍ബണ്‍:  സെന്റ്‌ അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ 2018-20 വര്‍ഷങ്ങളിലേക്കുള്ള പാരീഷ്‌ കൗണ്‍സില്‍ നിലവില്‍ വന്നു. കത്തീഡ്രല്‍ ഇടവകയുടെ കൈക്കാരന്മാരായി ആന്റോ തോമസ്‌, ക്ലീറ്റസ്‌ ചാക്കോ എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.

Advertisment

publive-image

സെക്രട്ടറിയായി സിബി ഐസക്കിനെയും അക്കൗണ്ടന്റായി തോമസ്‌ സെബാസ്റ്റ്യനെയും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികളായി ബെന്നി സെബാസ്റ്റ്യന്‍, ജോബി ഫിലിപ്പ്‌, എല്‍സി ജോയ്‌ എന്നിവരെയും പാരീഷ്‌ കൗണ്‍സിലിന്റെ പ്രഥമയോഗം തിരഞ്ഞെടുത്തു. കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരക്കല്‍ പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളെ സ്വാഗതം ചെയ്‌തു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ വിശുദ്ധ കുര്‍ബാന മധ്യേ കത്തിച്ച തിരികളുമായി ഇടവകജനത്തെ സാക്ഷിയാക്കി വികാരി ഫാ. മാത്യു കൊച്ചുപുരയ്‌ക്കല്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റു ചൊല്ലി.

ഇടവകയിലെ 14 കുടുംബയൂണീറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും മതബോധന വിഭാഗം പ്രതിനിധികളായ അബീഷ്‌ ജോസ്‌, സീമ ജോര്‍ജ്ജ്‌, എസ്‌.എം.വൈ.എല്‍ പ്രതിനിധികളായ കെല്‍വിന്‍ തോമസ്‌, താനിയ സാബു എന്നിവരടക്കം 47 പേരാണ്‌ വികാരി ഫാ.മാത്യു കൊച്ചുപുരക്കല്‍ അദ്ധ്യക്ഷനായുള്ള കത്തീഡ്രല്‍ ഇടവകയുടെ പുതിയ പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍.

Advertisment