ഉഴവൂര്‍ സംഗമം വര്‍ണ്ണാഭമായി

Tuesday, March 13, 2018

മെല്‍ബണ്‍:  മെല്‍ബണിലെ ഉഴവൂര്‍ നിവാസികളുടെ രണ്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മെല്‍ബണിലെ കീസ്സ്ബ്രോ (Keysbrough) Masonic Centre ല്‍ നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.

വ്യത്യസ്തങ്ങളായ വിവിധ പരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടി. കുട്ടികള്‍ക്ക് വേണ്ടിയും മുതിര്‍ന്നവര്‍ക്ക് വേണ്ടിയും പ്രത്യേകം ഗെയിമുകളും നടത്തപ്പെട്ടു. ഭാവിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പുതിയ കമ്മിറ്റി രൂപീകരിക്കുകയും പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

സ്നേഹവിരുന്നോടെ രണ്ടാമത് ഉഴവൂര്‍ സംഗമത്തിന് തിരശീല വീണു.

×