വിഷ്ണു മോഹൻദാസ് ചെമ്പൻകുളം ഓസ്ടേലിയൻ ഫുട്ബോൾ ലീഗ് കമ്യൂണിറ്റി അംബാസിഡർ

ജോസ് എം ജോര്‍ജ്ജ്
Thursday, March 28, 2019

മെൽബൺ:  പ്രശസ്ത മോഡലും മലയാളിയുമായ വിഷ്ണു മോഹൻ ദാസിനെ ഓസ്ടേലിയൻ ഫുട്ബോൾ ലീഗിന്റെ കമ്യൂണിറ്റി അംബാസിഡറായി തെരഞ്ഞെടുത്തു. ഫെഡറേഷൻ സ്ക്വയറിലെ ഡീക്കിൻ എഡ്ജിൽ നടന്ന ചടങ്ങിലാണ് വിഷ്ണുവിനെ തെരഞ്ഞെടുത്തത്.

ചടങ്ങിൽ AFL കമ്യൂണിറ്റി അംബാസഡർ പ്രോഗ്രാം ഹെഡ് ആൻഡൂ ഐൻ ഗർ, മൾട്ടികൾചറൽ വിക്ടോറിയാ കമ്മീഷൻ ചെയർപേഴ്സൺ ഹെലൻ കപാലോസ്- AFL ഇൻഡ്യ ജനറൽ സെക്രട്ടറി സുധീപ് ചക്ര ബോധി, സേവ്യർ ബോലോനി AFL വിക്ടോറിയാ മാനേജർ എന്നിവർ പങ്കെടുത്തു. ആദ്യമായാണ് ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിന്റ കമ്യൂണിറ്റി അംബാസഡറായി ഒരു മലയാളി വരുന്നത്.

പ്രശസ്ത ചാനലായ സെവൺ ന്യൂസിന്റെ 2019 ലെ യംഗ് അച്ചീവ് മെന്റ് അവാർഡിനും വിഷ്ണുവിന് പേരു് നിർദേശിച്ചിട്ടുണ്ട്. മെയ് മാസം 10 ന് നടക്കുന്ന ഗാല അവാർഡ് നൈറ്റിൽ അതിന്റെ പേരുകൾ പ്രഖ്യാപിക്കുന്ന ചടങ്ങുകൾ നടക്കും.

ഒട്ടനവധി കമ്പനികളുടെയും ചാനലുകളുടെയും മോഡലായി രംഗത്ത് വന്ന വിഷ്ണു നാളിതു വരെ അറിയപ്പെടുന്ന ലോകോത്തര നിലവാരമുള്ള കമ്പനികളുടെ മോഡലായി അഭിനയിച്ചിട്ടുണ്ട്. മലയാളി യുവാക്കളുടെ ഇടയിൽ സൗമ്യതയുടെ പര്യായമായി അറിയപ്പെടുന്ന വിഷ്ണു ഇടുക്കി സ്വദേശിയാണ്. എൻജീനീയറിംഗിൽ ബിരുദം കരസ്ഥമാക്കി അതിന്റെ മാസ്റ്റേഴ്സും കരസ്ഥമാക്കി മെൽബണിൽ ജോലി ചെയ്യുന്നു.

×