മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് തോമസ് വാതപ്പള്ളിയുടെ പിതാവ് അന്തരിച്ചു

Tuesday, March 20, 2018

അയർക്കുന്നം:  വിക്ടോറിയ മലയാളി അസോസിയേഷൻ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ തോമസ് വാതപ്പിള്ളിയുടെ പിതാവ് വി.റ്റി. തോമസ് ( പാപ്പച്ചൻ- 95) അയർക്കുന്നത്ത് നിര്യാതനായി. ശവസംസ്കാരം 21 – ന് രാവിലെ 10 – മണിക്ക് അയർക്കുന്നം സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ച് നടത്തപ്പെടും.

മക്കൾ വി.റ്റി. ഡോമാനിക് ബ്രിസ്സിനസ് – അയർക്കുന്നം, ജോൺ തോമസ് ( അഡ്ലൈയ്ഡ്) , തോമസ് വാതപ്പള്ളി (മെൽബൺ) ജോസഫ് വാതപ്പള്ളി ( ബിസിനസ് അയർക്കുന്നം), ഷാജു തോമസ് (പെർത്ത്) ജിജി തോമസ് (ബിസിനസ്- അയർക്കുന്നം) ചിന്നമ്മ ഇളപ്പുങ്കൽ ( പാദുവ) ലീലാമ്മ കുറ്റിക്കാട്ട് ( ചെങ്ങളം)’ തങ്കമ്മ കള്ളുകാട്ട് (ഇളങ്ങുളം) മോനി പോളയിൽ കാക്കനാട് , എന്നിവർ മക്കളാണ്. വി.റ്റിതോമസിന്റ ഭാര്യ പരേതയായ അന്നമ്മ പൊട്ടൻ കാട് മറ്റത്തിൽ കുടുംബാംഗമാണ്.

×