പ്രവാസി സാംസ്കാരിക വേദി ഈസ്റ്റ്‌ മേഖല ഓൺലൈൻ കൺവെൻഷൻ സംഘടിപ്പിച്ചു

author-image
admin
New Update

publive-image

റിയാദ്: പ്രവാസി സാംസ്കാരിക വേദി റിയാദ് ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ കൺവെൻഷൻ സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധിയിൽ പ്രവാസികൾക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക എന്ന തലക്കെട്ടിൽ ആഗസ്റ്റ് 13 ന് പ്രവാസി വെൽഫെയർ ഫോറം നടത്തുന്ന പ്രവാസി പ്രക്ഷോഭത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.

Advertisment

publive-image

ഈസ്റ്റ് മേഖല പ്രസിഡണ്ട് അഡ്വ റെജി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസി സെന്ററൽ കമ്മിറ്റി അംഗം ബാരിഷ് ചെമ്പകശേരി വിഷയാവതരണം നടത്തി. പ്രവാസികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ പ്രവാസികളോടുള്ള വഞ്ചനാപരമായ സമീപനവും അദ്ദേഹം വിശദീകരിച്ചു. റിയാദിലെ പ്രശസ്ത കലാകാരനായ ഷിജു കൊട്ടങ്ങലിനെ സംഗമത്തിൽ ആദരിച്ചു. യൂണിറ്റ് ഭാരവാഹികളായ സിദ്ദിക്ക് ആലുവ , ജഹാംഗീർ, നാസർ, വി.സമി ഉള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റൈജുമുത്തലിബ് പരിപാടി നിയന്ത്രിച്ചു. ബഷീർ പാണക്കാട് സ്വാഗതവും രഹന നന്ദിയും പറഞ്ഞു.

Advertisment