ദുബൈ/മലപ്പുറം: ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കി പ്രവാസികൾക്കെതിരെ നിയമം കയ്യിലെടുക്കുന്നതരത്തിലേക്ക് ജനങ്ങളെ എത്തിച്ച സർക്കാർ ഇനിയെങ്കിലും പ്രവാസികളൊടുള്ള ശത്രുതാപരമായ സമീപനംതിരുത്തണമെന്നു ദുബൈ കെഎംസിസി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച “പ്രവാസി വിരുദ്ധതയിലെരാഷ്ട്രീയം-മലപ്പുറം മണ്ഡലം കെഎംസിസി യൂത്ത് സമ്മിറ്റ്” ആവശ്യപ്പെട്ടു.
വീഡിയോ കോൺഫ്രൻസ് വഴിസംഘടിപ്പിച്ച സമ്മിറ്റ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷ്യൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾഉദ്ഘാടനം ചെയ്തു. സർക്കാരിനു കീഴിലെ നോർക്കയെ പോലും തോത്പിച്ച് കളയുന്ന കെഎംസിസി യുടെസമാനതകളില്ലാത്ത സേവനം സർക്കാറിനു പോലും ആശ്വാസകരമാകുന്ന രൂപത്തിലാണെന്നു അദ്ദേഹംഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വന്ദേ ഭാരത് വിമാനങ്ങളിൽ നാട്ടിലെത്തിയവരേക്കാൾ കൂടുതൽ പേരെകെഎംസിസി ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിൽ എത്തിച്ചു എന്നു മുഖ്യാതിഥിയായ യുഎഇ കെഎംസിസി ദേശിയപ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ പറഞ്ഞു. ദുബൈ കെഎംസിസി മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി സികെഇർഷാദ് മോങ്ങം അദ്ധ്യക്ഷ്യൻ ആയിരുന്നു.
യൂത്ത് കോൺ ഗ്രസ്സ് നേതാവും തൃത്താല എംഎൽഎ യുമായ വിടി ബൽറാം, യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പികെ ഫിറോസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെഎംസിസി ജനറൽ സെക്രട്ടറിമുസ്തഫ തിരൂർ, സെക്രട്ടറി അബ്ദുൽ ഖാദർ അരിപാമ്പ്ര, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് കെഎൻ ഷാനവാസ്, യൂത്ത് ലീഗ് മലപ്പുറം മുൻസിപ്പൽ പ്രസിഡന്റ്സിപി സാദിഖ് അലി, യൂത്ത് ലീഗ് മൊറയൂർ പഞ്ചായത്ത് പ്രസിഡന്റ് സിടി ഉമ്മർക്കുട്ടി, യൂത്ത് ലീഗ് കോഡൂർപഞ്ചായത്ത് പ്രസിഡന്റ് ടി മുജീബ്, യൂത്ത് ലീഗ് ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് സമദ് കിഴക്കും പറമ്പ്, ദുബൈകെഎംസിസി മലപ്പുറം ജില്ല ട്രഷറർ സിദ്ധീഖ് കാലൊടി, ഭാരവാഹികളായ സക്കീർ പാലത്തിങ്ങൽ, ശിഹാബ്‌ഇരിവേറ്റി, ജൗഹർ മൊറയൂർ, കെ പി പി തങ്ങൾ, ജമാലുദ്ധീൻ ആനക്കയം, അഡ്വ യസീദ് ഇല്ലത്തൊടി, ദുബൈകെ എം സി സി മലപ്പുറം മണ്ഡലം ഭാരവാഹികളായ അസീസ് കൂരി, ശബീർ ചെമ്മങ്കടവ്, കരീം ഫൈസി കോഡൂർ, ജാഫർ പുൽപറ്റ, ശഹാബ് കളത്തിങ്ങൽ, ഹബീബ് പൈത്തിനി പറമ്പ്, ഇർഷാദ് അലി കോഡൂർ, സഫീറലിമങ്കരത്തൊടി, റഹ്മത്തുള്ള ഇളംബിലക്കാട്, മണ്ണിൽ അബ്ദുൽ ഖാദർ, ഇബ്രാഹിം പന്തല്ലൂർ, മുഹമ്മദ് കുരിക്കൾപുല്ലാര സംസാരിച്ചു.
ദുബൈ കെഎംസിസി മലപ്പുറം മണ്ഡലം ആക്റ്റിംഗ് പ്രസിഡന്റ് ഹംസ സിറ്റി പൂക്കോട്ടൂർ സ്വാഗതവും, ട്രഷറർനജ്മുദ്ധീൻ തറയിൽ നന്ദിയും പറഞ്ഞു.