/)
വിയന്ന: നീഥര്‍ ഓസ്ട്രിയന്‍ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടി 49.60 % വോട്ടോടെ ഒന്നാമതെത്തി. സോഷ്യലിസ്റ്റ് പാര്‍ട്ടി രണ്ടാമതും ഫ്രീഡം പാര്‍ട്ടി മൂന്നാമതുമെത്തി.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ (2013) ല്‍ 50.79 ശതമാനം വോട്ടായിരുന്നു പീപ്പിള്‍സ് പാര്‍ട്ടിക്ക് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ലോവര്‍ ഓസ്ട്രിയയന്‍ അസംബ്ലിയിലേക്കുള്ള പീപ്പിള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി യോഹാന്ന മിക്കി ലൈറ്റനര്‍ ആയിരുന്നു. മുന്‍ ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രിയായിരുന്നു.2011 മുതല്‍ 2016 വരെ ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രിയായിരുന്നു.
ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സിന്‍റെ ജനപ്രിയവും മിക്കി ലൈറ്റ്നറുടെ സ്വീകാര്യതയും വോട്ടാക്കി മാറ്റുവാന്‍ ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കായി എന്നുള്ളത് യാഥാര്‍ത്ഥ്യ൦.
എന്നാല്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടി 23.7 ശതമാനം വോട്ടോടെ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 21.57 ആയിരുന്നു സോഷ്യലിസ്റ്റുകള്‍ക്ക് ലഭിച്ച വോട്ടിംഗ് ശതമാനം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 8.21 ശതമാനം വോട്ട് നേടിയ ഫ്രീഡം പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ 14.5 ശതമാനം വോട്ട് നേടി കരുത്ത് തെളിയിച്ചു. ഗ്രീന്‍ പാര്‍ട്ടിയാകട്ടെ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 8.06 ശതമാനം നേടി ഗ്രീന്‍ പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ 6.50 ശതമാനം വോട്ട് മാത്രമാണ് നിലനിര്‍ത്താനായത്.