ബോൾട്ടൻ: ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പ്കാല ധ്യാനം ബോൾട്ടൺ ഔർ ലോഡി ഓഫ് ലൂർദ്ദ് ദേവാലയത്തിൽ വച്ച് ഫെബ്രുവരി മാസം ഒൻപതാം തീയ്യതി മുതൽ പതിനൊന്നാം തീയ്യതി വരെ നടക്കും. ഒൻപതിന് വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ 9 വരെയും, ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെയും, സമാപന ദിവസമയായ ഞായറാഴ്ച രാവിലെ 10.45 മുതൽ വൈകുന്നേരം 5.30 വരെയുമാണ് ധ്യാനം നടക്കുക.
/)
ധ്യാന ദിവസങ്ങളിൽ ആരാധനയും, കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കുട്ടികൾക്കായി പ്രത്യേകം ധ്യാനം ഉണ്ടായിരിക്കും. വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും ബോൾട്ടൺ സീറോ മലബാർ കമ്യൂണിറ്റിക്ക് വേണ്ടി വികാരി ഫാ.ഡേവിഡ് ഈഗൻ, ട്രസ്റ്റിമാരായ സ്റ്റീഫൻ മാത്യു, സന്തോഷ് ചെറിയാൻ തുടങ്ങിയവർ സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിന്റെ വിലാസം:
Our Lady of Lourdes Church,
275 Plodder Lane,
Farnworth, Bolton,
BL4 0BR.