ആര്‍ എം ഐ റ്റി – യൂണിയനിൽ മലയാളി വിദ്യാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു

ജോസ് എം ജോര്‍ജ്ജ്
Wednesday, October 9, 2019

മെൽബൺ: മെൽബണിലെ പ്രശസ്തമായ ആര്‍ എം ഐ റ്റി – യൂണിവേഴ്സിറ്റിയിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മലയാളി വിദ്യാർത്ഥിക്ക് വൻ ഭൂരിപക്ഷം. യൂണിവേഴ്സിറ്റിയിൽ നടന്ന വിവിധ യൂണിയൻ ഭാരവാഹിത്യത്തിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ എഡ്യൂക്കേഷൻ ഓഫീസറായി ആണ് മലയാളിയായ അക്ഷയ് ജോസ് തെരഞ്ഞെടുത്തിരിക്കുന്നത്.

കോട്ടയം മാന്നാർ പൂഴിക്കൽ പടിഞാറേമൂർക്കോട്ടിൽ ജോസ് ജോസഫ് രൻജി ജോസ് ദമ്പതികളുടെ മകനാണ് അക്ഷയ്. തന്റെ എതിർ സ്ഥാനാർത്ഥിയെ 1023 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അക്ഷയ് പരാജയപ്പെടുത്തിയത്. അക്ഷയ് ജോസിന് 2450 വോട്ടും എതിർ സ്ഥാനാർത്ഥിക്ക് 1427 വോട്ടുമാണ് ലഭിച്ചത്. ആര്‍ എം ഐ റ്റി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹിയായിയാണ് അക്ഷയ് ജോസ് മൽസരിച്ചത് .

യൂണിയനിൽ ജനറൽ സെക്രട്ടറി, എഡ്യൂക്കേഷൻ ഓഫീസർ, വെൽഫയർ ഓഫീസർ, അസി. ഓഫീസർ, സസ്സ്റ്റെയിനബിൾ ഓഫീസർ , ക്ലബ്ബ് ഓഫീസർ തുടങ്ങിയ വിവിധ വകുപ്പുകളിലാണ് വാശിയേറിയ മൽസരം നടന്നത്.

അക്ഷയ് ബാച്ലർ ഓഫ് സോഷ്യൽ വർക്കിന്റെ ഹോണേർസ് ചെയ്യുന്നു. മലയാളികൾ അടക്കം ഇന്ത്യക്കാരുടെ പൂർണ്ണ പിന്തുണ തനിക്ക് ലഭിച്പിരുന്നതായി അക്ഷയ് ജോസ് പ റഞ്ഞു. കേസ്സി മലയാളി യൂത്ത് വിംഗ് ഭാരവാഹി കൂടിയായ അക്ഷയ് ഒരു മികച്ച സംഘാടകൻ കൂടിയാണ്

×