New Update
Advertisment
വിയന്ന . ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ പോയ വര്‍ഷത്തില്‍ റെക്കോര്‍ഡ് തൊഴിലില്ലായ്മ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിയന്നയില്‍ 2017 ല്‍ 13 ശതമാനമായിരുന്നു തൊഴിലില്ലായ്മ.
സാള്‍സ്ബുര്‍ഗ് സംസ്ഥാനത്ത് ഇത് വെറും 5.3 ശതമാനം മാത്രമായിരുന്നു.ഓസ്ട്രിയയുടെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 8.5 ഉം 0.2 ശതമാനത്തിനും 0.9 ശതമാനത്തിനുമിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു.
ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് സാള്‍സ് ബുര്‍ഗിലായിരുന്നു 5 .3 ശതമാനം , ടിറോള്‍ , ഫോറാറല്‍ ബര്‍ഗ് , ഒബര്‍ ഓസ്ട്രിയ എന്നിവടങ്ങളില്‍ ഇത് 5 .8 ശതമാനവും , സ്റ്റയര്‍ മാര്‍ക്കില്‍ 7 .3 ശതമാനവും , നീധര്‍ ഓസ്ട്രിയയില്‍ 8 .7 ഉം, കാരന്‍റെനില്‍ 10 .2 ഉം ആയിരുന്നു തൊഴിലില്ലായ്മ .