New Update
വിയന്ന: കൊറോണ സുരക്ഷയുടെ അടിസ്ഥാനത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തേണ്ട വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിന്റെ സമയം മെയ് 31 -)൦ തീയതി വരെ നീട്ടിയതായി ഓസ്ട്രിയൻ മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
Advertisment
രാജ്യത്തെമ്പാടും നിലവിൽ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഈ കാലയളവിൽ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യേണ്ട വാഹന ഉടമകൾ പരിഭ്രാന്തരാകേണ്ടെന്നും രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളിൽ സഹകരിച്ചാൽ മതിയെന്നുമാണ് സർക്കാർ അറിയിപ്പ്.
കൊറോണ പ്രതിസന്ധി മൂലം വീടുകളിൽ തന്നെയിരിക്കുവാനും കൃത്യമായ അകലം പാലിക്കുവാനും വാഹനങ്ങളിൽ പതിപ്പിക്കേണ്ട സ്റ്റിക്കറുകളിലെ തീയതി നിലവിൽ പരിശോധിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് വകുപ്പ് മന്ത്രി ലിയനോറെ ഗെവെസ്‌ലെർ വ്യക്തമാക്കി.