New Update
വിയന്ന: തിങ്കളാഴ്ച വിയന്നയിൽ നിര്യാതനായ മുൻ യു എൻ ഉദ്യോഗസ്ഥൻ തോമസ് ചെന്നിത്തലയുടെ സംസ്കാരം മെയ് 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിയന്നയിലെ 22 -)൦മത്തെ ജില്ലയിലെ എസ്‌ലിംഗ് സെമിത്തേരിയിൽ നടക്കും.
Advertisment
ചങ്ങനാശേരി ചെന്നിത്തല കുടുംബാംഗമായ തോമസ് മുൻ അന്താരാഷ്‌ട്ര ആറ്റമിക എനർജിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ സോഫിയാമ്മ. മകൻ റോബിൻസ് (സവിറ്റ്‌സർലൻഡ്)
കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് സംസ്കാര ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾക്കടക്കം 30 പേർക്ക് മാത്രമേ ശുശ്രൂഷകളിൽ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ.
പരേതന് വേണ്ടിയുള്ള അനുസ്മരണ ശുശ്രൂഷ 16 -)൦ തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് മരിയ ലൂർദ്ദ് ദേവാലയത്തിൽ നടക്കും. പ്രവേശനം കുടുംബാംഗങ്ങൾക്കും ക്ഷണിക്കപ്പെട്ടവർക്കുമടക്കം 70 പേർക്കായിരിക്കും.