വിയന്നയില്‍ ട്രേഡ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഈ മാസം 17 ന്

author-image
admin
New Update

- ബൈജു  ഓണാട്ട്

വിയന്ന:  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ട്രേഡ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഈ മാസം 17 ന് നടക്കുന്നു. ഏകദേശം 60000 ത്തോളം വരുന്ന തൊഴിലാളികള്‍ അവരുടെ സമ്മതിദാനാവകാശം ഉപയോഗിക്കുമ്പോള്‍ , ഇപ്പോള്‍ യൂണിയന്‍ ഭരിക്കുന്നതും വിയന്നയിലെ ഭരണകൂടത്തിന്റെ കക്ഷിയുമായ സോഷ്യലിസ്റ്റ് ഗ്രൂപ്പ് അധികാരം നിലനിര്‍ത്താന്‍ പോരാടുന്നു.

Advertisment

publive-image

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സര്‍ക്കാരിനോട് ചേര്‍ന്ന് നിന്നുകൊണ്ട് തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് കൂട്ടുപിടിച്ച ഭരണകക്ഷി യൂണിയന്‍ ഇനിയും അധികാരത്തില്‍ വന്നാല്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ സാധ്യതയുണ്ട്.

2018 മുതല്‍ ജോലിക്ക് കയറിയവര്‍ക്ക് മുന്‍കാലങ്ങളില്‍ ജോലിക്ക് കയറിയവരെക്കാള്‍ 5000 യൂറോ വരെ വര്ഷം കൂടുതല്‍ നല്‍കി മുതിര്‍ന്ന തൊഴിലാളികളെ നാണംകെടുത്തിയത് ഇവര്‍ മറന്നുകാണില്ല. പല സര്‍ക്കാര്‍ വസ്തുവകകളും വില്‍ക്കുകയും പകരം വാടക കെട്ടിടത്തില്‍ ആതുരാലയങ്ങള്‍ നടത്തുകയും ചെയ്യാന്‍ കൂട്ടുനിന്നതിനാല്‍ തൊഴിലാളികള്‍ മറിച്ച് ചിന്തിക്കാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ മാസം തുറന്ന പുതിയ ആശുപത്രിക്ക് 40 കോടി യൂറോയ്ക്ക് പകരം 80 കോടി യൂറോയാണ് ചിലവാക്കിയത്. ഇവര്‍ക്കെതിരെ അങ്കംവെട്ടാന്‍ സ്വതന്ത്ര തൊഴിലാളി സംഘടനകളും രംഗത്തുണ്ട്.

Advertisment