കോർക്കിൽ പതിമൂന്നു കുരുന്നുകളുടെ ആദ്യ കുർബാന സ്വീകരണം പ്രൗഢഗംഭീരമായി

author-image
admin
New Update

- ബിജു പൗലോസ്

കോർക്ക്:  കോർക്കിലെ സീറോ മലബാർ സമൂഹത്തിലെ പതിമ്മൂന്നു കുരുന്നുകൾ ആണ് ഏപ്രിൽ 28 ന് യൂറോപ്പിന്റെ അപ്പോസ്റ്റോലിക് വിസിറ്റേറ്റർ ആയ അഭിവന്ദ്യ മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിൽ നിന്നും ആദ്യകുർബാന സ്വീകരിച്ചത്.

Advertisment

publive-image

വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു അഭിവന്ദ്യ പിതാവ് മുഖ്യകാർമീകനും, ചാപ്ലീൻ ഫാ. സിബി അറക്കൽ, ഫാ.പോൾ തെറ്റയിൽ എന്നിവർ സഹകാർമ്മീകരുമായിരുന്നു.

മാമ്മോദീസ ദിനത്തിൽ, തലതൊട്ടപ്പനും തലതൊട്ടമ്മയും തങ്ങൾക്കായി ഏറ്റുപറഞ്ഞ വിശ്വാസ സത്യങ്ങൾ വിശുദ്ധ കുർബാന മദ്ധ്യേ കുട്ടികളും ഒപ്പം അവരുടെ മാതാപിതാക്കളും ഏറ്റുപറഞ്ഞു. അഭിവന്ദ്യ പിതാവ് കുട്ടികൾക്ക് വിശുദ്ധ ബൈബിളും ജപമാലയും നൽകികൊണ്ട് അവ കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തിന് വിളക്കും വഴികാട്ടിയുമായിരിക്കട്ടെ എന്നാശംസിച്ചു.

publive-image

തുടർന്ന് എല്ലാവർക്കുമായി എസ് എം എ ഹാളിൽ സമൂഹവിരുന്നും ഒരുക്കിയിരുന്നു. ആദ്യകുർബാന സ്വീകരണം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവായിത്തീർന്നതായി കുട്ടികൾ പ്രതികരിച്ചു.

Advertisment