വിഭൂതി തിരുനാളോടെ വലിയനോമ്പിനു അയർലണ്ടിലും തുടക്കമായി

author-image
ബിജു എല്‍ നടയ്ക്കല്‍
Updated On
New Update

ഡബ്ലിന്‍:  ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിഭൂതി ആചരിച്ചു. റിയാള്‍ട്ടോയിലെ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ പള്ളിയില്‍ നടത്തപ്പെട്ട വിഭൂതിയുടെ തിരുകര്‍മ്മങ്ങളില്‍ ഡബ്ലിനിലെ എല്ലാ മാസ് സെന്ററുകളില്‍ നിന്നുമായെത്തിയ വിശ്വാസികള്‍ സംബന്ധിച്ചു.

Advertisment

publive-image

മനുഷ്യജീവിതത്തിൻ്റെ നശ്വരത ഒർമ്മപ്പെടുത്തി അനുതപിച്ച് ദൈവത്തിലേയ്ക്ക് തിരിയാൻ ആഹ്വാനം ചെയ്യുന്ന വിഭൂതിതിരുനാളിൽ വിശ്വാസികൾ നെറ്റിയിൽ കുരിശാകൃതിയിൽ ചാരം പൂശി വലിയ നോമ്പിലെ ആദ്യചുവട് വച്ചു.

തിരുക്കര്‍മ്മങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ലിൻ റവ.ഡോ.ക്ലമന്റ് പാടത്തിപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ചാപ്ലിൻ മാരായ ഫാ.റോയി വട്ടയ്ക്കാട്ട്, ഫാ.രാജേഷ് മേച്ചിറാകത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. റവ. ഡോ. ജോസഫ് വള്ളനാലും ശുശ്രൂഷകളിൽ സംബന്ധിച്ചു.

Advertisment