Advertisment

ഡബ്ലിൻ സീറോ മലബാർ സഭയിൽ മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഗസ്റ്റ് 15ന് ഫിൻഗ്ലാസ്സിൽ

author-image
ബിജു എല്‍ നടയ്ക്കല്‍
Updated On
New Update

ഡബ്ലിൻ:  ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 15ന് ഫിൻഗ്ലാസ്സ് സെൻ്റ് കാൻസീസ് ദേവാലയത്തിൽ ആഘോഷിക്കുന്നു. (St. Canice's, Main Street Finglas, Dublin, D11 T97T). വൈകിട്ട് 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയും, പ. കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, ലദീഞ്ഞും, തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും.

publive-image

ആരാധന സമൂഹത്തിലെ എല്ലാ മേരി നാമധാരികളെയും സമർപ്പിച്ചു പ്രാർത്ഥിക്കും. പരിശുദ്ധ അമ്മയോട് ചേർന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

Advertisment