സോർഡ്സിൽ ഇടവക തിരുനാൾ മെയ് 19 നു ആഘോഷിക്കുന്നു

New Update

ഡബ്ലിൻ:  ഡബ്ലിൻ സീറോ മലബാർ സഭയുടെ സോർഡ്സ് കുർബാന സെൻ്ററിൽ മേയ് 19 ഞായറാഴ്ച പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. സോർഡ്സ് റിവർവാലിയിലുള്ള സെൻ്റ്. ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആഘോഷമായ തിരുനാൾ റാസ. തുടന്ന് തിരുനാൾ സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവാദം. വൈകിട്ട് 5 മണിക്ക് ഇടവക സംഗമവും തുടർന്ന് സ്നേഹ വിരുന്നും നടക്കും.

Advertisment

publive-image

തിരുനാൾ റാസക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിൻ റവ.ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ മുഖ്യ കാർമ്മികനായിരിക്കും. റവ. ഫാ. റോയ് വട്ടക്കാട്ട്, റവ. സെബാസ്റ്റ്യൻ OCD തുടങ്ങിയവർ സഹ കാർമ്മികരായിരിക്കും. ഏവരേയും തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാധികാരികൾ അറിയിച്ചു.

Advertisment